'നയന്‍താരയുടേത് ഇപ്പോഴും എഡിറ്റിംഗില്‍', ഹന്‍സികയുടെ വിവാഹ വീഡിയോ ആദ്യം എത്തും! ചര്‍ച്ചയാക്കി ആരാധകര്‍

ഹന്‍സികയുടെ വിവാഹ വീഡിയോ സ്‌പെഷ്യല്‍ പ്രോഗ്രാം ആയി പുറത്തിറങ്ങുന്നു. ‘ഹന്‍സികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരിലാണ് താരത്തിന്റെ വിവാഹ വീഡിയോ പുറത്തു വരിക. ഷോയുടെ ടീസര്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ റിലീസ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് ഹന്‍സികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കസ്തൂരിയും വിവാഹിതരാകുന്നത്. ഡിസംബര്‍ 4ന് ജയ്പൂരില്‍ വച്ചായിരുന്നു വിവാഹം. ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹാഘോഷം നടന്നത്.

ഹന്‍സികയുടെ മെഹന്ദി, ഹല്‍ദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. ഹന്‍സികയുടെ വിവാഹ വീഡിയോ എത്തുമ്പോള്‍ നയന്‍താരയുടെ വിവാഹ വീഡിയോ എന്ന് എത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 9ന് ആയിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം.

View this post on Instagram

A post shared by Hansika Motwani (@ihansika)

ഓഗസ്റ്റില്‍ വിവാഹ ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് റിലീസ് ചെയ്തിരുന്നു. ഇത്ര കാലമായിട്ടും നെറ്റ്ഫ്‌ലിക്‌സ് എന്തുകൊണ്ടാണ് നയന്‍താരയുടെ വിവാഹ വീഡിയോ റിലീസ് ചെയ്യാത്തതെന്നാണ് ആരാധകരുടെ സംശയം. വീഡിയോ ഇപ്പോഴും എഡിറ്റിംഗില്‍ തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

നയന്‍താരയുടെ ജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററി എന്ന രീതിയിലാണ് നെറ്റ്ഫ്‌ലിക്‌സ് ആ വീഡിയോ ഒരുക്കുന്നത്. അതുകൊണ്ടാകും ഇത്രയും കാലതാമസമെന്നാണ് ആരാധകര്‍ കരുതുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം