ജനാധിപത്യത്തിന്റെ കാവലാൾ: ഇത് ദളപതിയുടെ അവസാന സിനിമ; എച്ച് വിനോദിനൊപ്പം അടുത്തവർഷം കാണാം

ദളപതി വിജയ്‌യുടെ അവസാനത്തെ സിനിമ ‘ദളപതി 69’ന്റെ അപ്‌ഡേറ്റ് പുറത്ത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2025 ഒക്ടോബറിൽ പുറത്തിറങ്ങും. കത്തി (2014), മാസ്റ്റർ (2021), ബീസ്റ്റ് (2022), ലിയോ (2023) തുടങ്ങിയ വിജയ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ അനിരുദ്ധ് രവിചന്ദർ അഞ്ചാം തവണയും ദളപതി 69-ൽ വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.

സെപ്റ്റംബര്‍ 14ന്, ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. ദളപതി ആരാധകരുടെ ഒരു വലിയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഈ അപ്‌ഡേറ്റ് പുറത്തു വിട്ടത്. തമിഴകത്തെയും കേരളത്തിലെയും അടക്കമുള്ള ആരാധകര്‍ ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. അതേസമയം, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രമാണ് ദളപതി 69.

വിജയ് നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായിക. ബോബി ഡിയോൾ വില്ലനായി എത്തും. ഛായാഗ്രഹണം: സത്യൻ സൂര്യൻ, എഡിറ്റ്: പ്രദീപ് ഇ രാഗവ് ആക്ഷൻ/സ്റ്റണ്ട്: അൻൽ അരശു എന്നിങ്ങനെയാണ് കാസ്റ്റ് & ക്രൂ വിവരങ്ങൾ.

മുഴുവൻ സമയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള വിജയ്‌യുടെ അവസാന ചിത്രമാണിത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പ്രൊജക്റ്റ് ഒരു രാഷ്ട്രീയ ചിത്രമായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്