'ഗൗരിയമ്മ', യുവ സംവിധായകന്റെ കവിത ശ്രദ്ധേയമാകുന്നു

കെ.ആര്‍ ഗൗരിയമ്മയ്ക്ക് യുവസംവിധായകന്‍ സമര്‍പ്പിച്ച പുതു കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുന്‍ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം ആദ്യമായി വെള്ളിത്തിരയിലെത്തിച്ച “കാലം മായ്ക്കാത്ത ചിത്രങ്ങള്‍” എന്ന ഡോക്യുമെന്ററി ഒരുക്കിയ നവാഗത സംവിധായകന്‍ അഭിലാഷ് കോടവേലിയാണ് കവിതയുമായി എത്തിയിരിക്കുന്നത്.

ട്രോപ്പിക്കാന ഫിലിംസിന്റെ ബാനറില്‍ റഹിം റാവുത്ത റായിരുന്നു “കാലം മായ്ക്കാത്ത ചിത്രങ്ങള്‍” നിര്‍മ്മിച്ചത്. 2016-ല്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി ഗൗരിയമ്മയുടെ സമഗ്ര ജീവിതം വരച്ചിടുന്നതായിരുന്നു. ഗൗരിയമ്മയുടെ അറിയപ്പെടാത്ത രാഷ്ടീയ ജീവിതമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

രാഷ്ട്രീയ രംഗത്ത് ഈ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. വൈറലായ പുതിയ കവിതയ്ക്ക് വേണു തിരുവിഴയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കൂറ്റുവേലി ബാലചന്ദ്രനാണ് കവിത ആലപിച്ചിരിക്കുന്നത്.

ഈ കവിതയുടെയും കാലം മായ്ക്കാത്ത ചിത്രങ്ങള്‍, എന്ന ഹ്രസ്വ ചിത്രത്തിന്റെയും രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് കോടവേലിയാണ്. ഷോര്‍ട്ട് ഫിലിമിലൂടെയും കവിതയിലൂടെയും ഗൗരിയമ്മയുടെ സമര്‍പ്പിത ജീവിതമാണ് സംവിധായകന്‍ പറയുന്നത്.

Latest Stories

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്