പാപ്പുവിന്റെ നിഷ്‌കളങ്കമായ ചിരി, അത് മതി ഒരു ജീവിതകാലത്തേക്ക്: ഗോപി സുന്ദര്‍

പ്രണയം തുറന്നുപറഞ്ഞ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും രംഗത്ത് വന്നപ്പോള്‍ മുതല്‍ വലിയ വിമര്‍ശനമാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. ഇപ്പോള്‍ വൈറല്‍ ആകുന്നത് അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയുമാണ്.

പാപ്പു എടുത്ത സെല്‍ഫിയാണ് പോസ്റ്റിന് തുടക്കമിട്ടത്. ഗോപി സുന്ദറും അനിയത്തിയും ഗായികയുമായ അഭിരാമിയും സുഹൃത്ത് ബിന്ദു വര്‍ഗീസുമുള്ള ഈ ഫോട്ടോയ്ക്ക് താഴെ ഗോപി സുന്ദര്‍ കമന്റ് ചെയ്തത് , ഈ നിഷ്‌കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്’ എന്നായിരുന്നു.

അതിന് മറുപടിയായി അമൃതയുമെത്തി. ‘അവള്‍ എപ്പോഴും പുഞ്ചിരിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കുക. ഞാനും മകളും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു.നിങ്ങള്‍ എനിക്കും എന്റെ പാപ്പുവിനും നല്‍കിയ സന്തോഷത്തിനും പുഞ്ചിരിക്കും നന്ദി’- എന്നായിരുന്നു. നിരവധി പേരാണ് ഇവരുടെ ഈ കമന്റിനും മറുപടിയ്ക്കും പിന്തുണയായെത്തിയത്.

നിരവധി പേരാണ് കമന്റുകളിലൂടെ ബാലയുടെ ആരോപണത്തെക്കുറിച്ച് ചോദിക്കുന്നത്. ആരെ കാണിക്കാനാ ഈ കമന്റും റിപ്ലൈയും ഒക്കെ. ഗോപി സുന്ദര്‍ ഇനി എത്രയൊക്കെ കിടന്ന് കരഞ്ഞാലും പാപ്പുന്റെ അച്ഛന്‍ ബാല തന്നെയാ. അവള്‍ വളരുന്നത് നിങ്ങളുടെ കൂടെ ആയത് കൊണ്ട് അച്ഛനില്‍ നിന്ന് അകന്നു പോയ്. അമൃതയും ബാലയും വേറെ ജീവിതവുമായിട്ട് പോകുന്നു. പക്ഷെ കുഞ്ഞിന് വേണ്ടി എങ്കിലും ശത്രുത ഒഴിച്ച് നില്‍ക്കണം. കാരണം അവള്‍ക്ക് അച്ഛനും വേണം അമ്മയും വേണം എന്നായിരുന്നു ഇതിലൊരു കമന്റ്. ഈ കമന്റിന് അമൃതയുടെ സഹോദരി അഭിരാമി നല്‍കിയ മറുപടി ശ്രദ്ധ നേടുന്നുണ്ട്.

ശത്രുത ഇവിടെ ആര്‍ക്കുമില്ല. അതിരുവിട്ട് ഞങ്ങളെ പറഞ്ഞാല്‍ കേട്ട് നില്‍ക്കുകയുമില്ല. അത്രയേയുള്ളൂ ഡിയര്‍. ആരും ഒന്നിനും ശ്രമിക്കുന്നുമില്ല. ആ കുഞ്ഞിനെ വെറുതെ ഹാപ്പിയായി പഠിച്ചും ചിരിച്ചും ജീവിക്കുമ്പോള്‍ അനാവശ്യ ശ്രദ്ധയില്‍ നിന്നും ഒഴിവാക്കണമെന്നേ പറഞ്ഞുള്ളൂ. മനസിലായെന്ന് കരുതുന്നുവെന്നായിരുന്നു അഭിരാമിയുടെ മറുപടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ