'ഈ ഓണത്തിന് സ്വർണം ഉരുക്കും'; പൃഥ്വിരാജ് - നയൻ‌താര ചിത്രം ഗോൾഡ് റിലീസിന് ഒരുങ്ങുന്നു

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രമാക്കി അൽഫോൺസ് പുത്രൻ‌ ഒരുക്കുന്ന ചിത്രം ​ഗോൾഡ് ഓണത്തിന് തിയേറ്ററുകളിൽ എത്തും.  ഈ വർഷം ഓണം റിലീസ് ആയി ​ഗോൾഡ് പ്രേക്ഷകന് മുന്നിൽ എത്തുമെന്നാണ് അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

​’ഈ ഓണത്തിന് സ്വർണം ഉരുകുകയാണ്​’, എന്ന് കുറിച്ച് കൊണ്ടാണ് അൽഫോൺസ് റിലീസ് വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. എന്നാൽ തിയതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പങ്കുവച്ചിട്ടിട്ടില്ല. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമം​ഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന അൽഫോൺസ് പുത്രൻ ചിത്രം കൂടിയാണ് ​ഗോൾഡ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മയുടെ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻറെ ടീസറും ട്രെയ്‌ലറും ഇതിന് മുമ്പ് തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ടാണ് ചിത്രത്തിൻറെ പോസ്റ്റർ ഒരുക്കിയത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്