'മൂത്തോനാ'യി നിവിന്‍ പോളിയെ തന്നെ തിരഞ്ഞെടുത്തതിന്റെ കാരണം; പ്രേക്ഷകരോട് മനസ്സുതുറന്ന് ഗീതു മോഹന്‍ദാസ്

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “മൂത്തോന്‍” സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടൊറന്റോയില്‍ വെച്ചു നടന്നത്. ചിത്രം മാസ്റ്റര്‍ ക്ലാസാണെന്നും നിവിന്റെ പ്രകടനം അസാധ്യമാണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഷോ കഴിഞ്ഞുള്ള മീറ്റില്‍ സംവിധായിക ഗീതു മോഹന്‍ദാസ് പ്രേക്ഷകരില്‍ നിന്ന് നേരിട്ട ചോദ്യങ്ങളിലൊന്ന് എന്തായിരുന്നു ഈ റോളിലേക്ക് നിവിനെ കാസ്റ്റ് ചെയ്യാനുള്ള കാരണം എന്നായിരുന്നു. അതിന് അവര്‍ നല്‍കിയ മറുപടി എനിക്ക് നിഷ്‌കളങ്കത മുഖത്തുള്ള ഒരു നടനെ വേണമായിരുന്നു എന്നാണ്. ഈ പോസ്റ്ററും ടീസറുമൊക്കെ കണ്ടിട്ട് നിങ്ങള്‍ കരുതുന്നുണ്ടാവും എന്തിനാണ് ഇതില്‍ നിഷ്‌കളങ്കതയെന്ന് അതോടൊപ്പം അതെങ്ങനെയാണ് അയലത്തെ പയ്യന്‍ റോളുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതെന്ന് അതിനുത്തരം ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഈ സിനിമ തിയേറ്ററുകളിലെത്തുന്നതു വരെ കാത്തിരിക്കണം. ഗീതു വ്യക്തമാക്കി.

അക്ബര്‍ എന്ന പരിവേഷം അദ്ദേഹത്തെ കൊണ്ട് നന്നായി ചെയ്യാന്‍ പറ്റുമോ എന്ന് പലര്‍ക്കും സംശയം ആയിരുന്നു. ചിത്രം തുടങ്ങിയപ്പോള്‍ ഞാനും ഒന്ന് സംശയിച്ചു എന്ന് വേണേല്‍ പറയാം. പൊതുവെ ഡയലോഗ് ഡെലിവറിയുടെ പേരില്‍ പഴി കേള്‍ക്കാറുള്ള നിവിന്റെ ആദ്യ ഡയലോഗ് ഹിന്ദിയിലായിരുന്നു, ഞെട്ടല്‍ NO.1. ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ലക്ഷദ്വീപ് മലയാളത്തേക്കാള്‍ മികച്ചതായി അദ്ദേഹം ഹിന്ദി ഭാഷ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഗീതു പറഞ്ഞു.

Latest Stories

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍