'ഇത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്, ഇങ്ങനെ ഒരു സിനിമയില്‍ അഭിനയിച്ചിട്ടില്ല'; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെ ഗൗതം മേനോന്‍

തന്റെ പേരില്‍ പുറത്തിറങ്ങിയ ‘അന്‍പുസെല്‍വന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വ്യാജമെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. സംവിധായകന്‍ പാ രഞ്ജിത്ത് അടക്കമുള്ളവര്‍ അന്‍പുസെല്‍വന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ സിനിമയില്‍ താന്‍ അഭിനയിച്ചിട്ടില്ല എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

എനിക്ക് ഇത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഈ സിനിമ എന്തിനെ കുറിച്ചാണെന്നോ ഞാന്‍ അഭിനയിക്കുന്നു എന്ന് പറയുന്നതിനെ കുറിച്ചോ ധാരണയില്ല. പോസ്റ്ററിലുള്ള സംവിധായകനെ കണ്ടിട്ടുമില്ല, അറിയുകയുമില്ല എന്ന് ഗൗതം മേനോന്‍ ട്വീറ്റ് ചെയ്തു. ഇതോടെ പാ രഞ്ജിത് ഉള്‍പ്പടെയുള്ളവര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

വിനോദ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍ പൊലീസ് വേഷത്തില്‍ എത്തുന്നുവെന്ന കുറിപ്പോടെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രചരിച്ചത്. എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റര്‍ പ്രചരിച്ചതെന്ന അമ്പരപ്പിലാണ് സിനിമാ ലോകം.

സെവന്റി എംഎം സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം എം മഗേഷ് അവതരിപ്പിക്കുന്നതായാണ് പോസ്റ്ററിലുള്ളത്. ഇങ്ങനൊയൊരു നിര്‍മ്മാതാവിനെ കുറിച്ചോ ബാനറിനെ കുറിച്ചോ ഇതുവരെ ആര്‍ക്കും അറിവില്ല. ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ആകും ഇതെന്നാണ് കരുതപ്പെടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ