കെജിഎഫിലെ അന്ധ വൃദ്ധന്‍; നടന്‍ കൃഷ്ണ റാവു ഓര്‍മ്മയായി

മുതിര്‍ന്ന കന്നഡ നടനായ കൃഷ്ണ ജി. റാവു (70) അന്തരിച്ചു. ബുധനാഴ്ച ബംഗളൂരില്‍ വച്ച് വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. യഷ് നായകനായെത്തി സൂപ്പര്‍ഹിറ്റായ കെജിഎഫ് ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായിത്തീര്‍ന്നത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.

2018ല്‍ കെജിഎഫ് ചാപ്റ്റര്‍ 1 റിലീസ് ചെയ്ത ശേഷം മുപ്പതില്‍ അധികം സിനിമകളില്‍ നടന്‍ അഭിനയിച്ചു. കെജിഎഫ് 2ല്‍ കൃഷ്ണ പറയുന്ന ”ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കട്ടെ, അവന്റെ വഴിയില്‍ നില്‍ക്കാന്‍ പോകരുത് സര്‍”, എന്ന ഡയലോഗ് ജനപ്രിയമായി.

കന്നഡ സിനിമയില്‍ പതിറ്റാണ്ടുകളായി അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കൃഷ്ണ.കെജിഎഫ് ഓഡിഷനില്‍ കൃഷ്ണ ജി. റാവുവിന്റെ ഡയലോഗ് ഡെലിവറിയാണ് നിര്‍മാതാക്കളെ ആകര്‍ഷിച്ചത് തുടര്‍ന്ന് അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കുകയുമായിരുന്നു. സിനിമയ്‌ക്കൊപ്പം കൃഷ്ണയുടെ കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടി.

നാനോ നാരായണപ്പയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസ് ചെയ്യുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അതിലെ നായക നടന്റെ വിയോഗം.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു