ആളുകളെ ചിരിപ്പിക്കുക അത്ര എളുപ്പമല്ല, ബുദ്ധിമുട്ടാണ്: കലാഭവന്‍ മണിയുടെ അപൂര്‍വ്വ വീഡിയോ

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അപൂര്‍വ്വ വീഡിയോ പങ്കുവച്ച് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. 1992-ല്‍ ഖത്തറില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ അവിടെ വെച്ച് നല്‍കിയ ഒരു അഭിമുഖത്തിന്റെ ദൃശ്യമാണിത്. മണിയുടെ ജീവിതത്തിലെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്.

കലാഭവനില്‍ എത്തി ഒരു വര്‍ഷമായപ്പോഴുള്ള അഭിമുഖമാണിത്. സ്പീഡില്‍ ഡയലോഗ് പ്രാസം ഒപ്പിച്ച് പറയുന്ന മണിയുടെ പ്രത്യേക ഐറ്റത്തെ കുറിച്ചാണ് മണി സംസാരിക്കുന്നത്.  കലാഭവനില്‍ വന്നതിന് ശേഷം ജീവിതത്തില്‍ അഭിമാനം തോന്നി, ആളുകള്‍ വില നല്‍കിയെന്നും മണി അഭിമുഖത്തില്‍ പറയുന്നു.

മിമിക്രി കലാപ്രകടനം ആളുകള്‍ കരുതും പോലെ എളുപ്പമല്ല ബുദ്ധിമുട്ടാണ്, ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നും മണി പറഞ്ഞു.

“”ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വീഡിയോ ഖത്തറില്‍ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂര്‍ സ്വദേശിയായ ഡിക്‌സണ്‍ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടന്‍ കലാഭവനില്‍ കയറി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ഖത്തറില്‍ (1992) പരിപാടിക്ക് പോയപ്പോള്‍ ചെയ്ത ഒരു ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ ചെയ്തത് എ.വി എം ഉണ്ണികൃഷ്ണന്‍ സാറാണ്.:- നിങ്ങള്‍ കാണുക ശരിക്കും ചങ്ക് തകര്‍ന്നു പോകും. നന്ദി ഡിക്‌സണ്‍”” എന്നാണ് വീഡിയോ പങ്കുവെച്ച് ആര്‍.വി.രാമകൃഷ്ണന്‍ കുറിച്ചത്.

https://www.facebook.com/rlv.ramakrishnan/posts/3109383475847429

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ