ചിമ്പു കബളിപ്പിക്കുന്നു, നടന്‍ കാരണം 15 കോടിയുടെ നഷ്ടം; പൊലീസില്‍ പരാതി നല്‍കി നിര്‍മ്മാതാവ്

നടന്‍ ചിമ്പുവിനെതിരെ പൊലീസില്‍ പരാതി നല്‍കി നിര്‍മ്മാതാവ് മൈക്കല്‍ രായപ്പന്‍. ചിമ്പു കബളിപ്പിക്കുകയാണ് എന്ന പരാതിയുമായാണ് നിര്‍മ്മാതാവ് ചെന്നൈ കമ്മീഷണര്‍ ഓഫീസില്‍ എത്തിയിരിക്കുന്നത്. ചിമ്പുവിന്റെ കരിയറില്‍ മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായ, ‘അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മൈക്കല്‍ രായപ്പന്‍.

ഇരുവരും തമ്മിലുള്ള പ്രശ്നം ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് തന്നെ തുടങ്ങിയിരുന്നു. അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രം, ഒരൊറ്റ സിനിമയായി ചിത്രീകരിയ്ക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ചിത്രത്തെ രണ്ട് ഭാഗങ്ങളാക്കാനുള്ള സാധ്യതകള്‍ ഉണ്ട് എന്ന് പറഞ്ഞ് അടുത്ത ഭാഗത്തിന്റെ ഷൂട്ടിംഗും ചിമ്പു തുടങ്ങി വച്ചു.

ചിത്രത്തിന്റെ അമ്പത് ശതമാനത്തോളം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ബാക്കി ഭാഗം ചിത്രീകരിക്കുന്നതിന് ചിമ്പു സഹകരിയ്ക്കുന്നില്ല. ആ സിനിമ മുടങ്ങിയതോടെ 15 കോടിയോളം രൂപയാണ് നഷ്ടമായതെന്ന് നിര്‍മ്മാതാവ് പറയുന്നു. അത് പരിഹരിക്കുന്നതിനായി നിര്‍മ്മാതാവിന്റെ മറ്റൊരു ചിത്രത്തില്‍ പണം വാങ്ങാതെ, ഫ്രീ ആയി അഭിനയിക്കാം എന്ന് ചിമ്പു സമ്മതിച്ചിരുന്നു.

എന്നാല്‍ അതും മുടങ്ങി. തുടര്‍ന്ന് മൈക്കല്‍ രായപ്പന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടു. ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം കാണാം എന്ന് പ്രസിഡന്റ് വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു പരിഹാരവും കാണാത്ത സാഹചര്യത്തിലാണ് മൈക്കല്‍ രായപ്പന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്