അന്യഭാഷാ ചിത്രങ്ങളില്‍ ഫഹദ് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടോ? വീണ്ടും വില്ലന്‍ വേഷം

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. ഉദയനിധി സ്റ്റാലിന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. കീര്‍ത്തി സുരേഷ് നായികയാകും.

വടിവേലുവും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തും. എ.ആര്‍ റഹ്‌മാന്‍ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. അതേസമയം, ചിമ്പു നായകനാകുന്ന കൊറോണ കുമാര്‍ എന്ന ചിത്രത്തിലും ഫഹദ് വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പുഷ്പയാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അല്ലു അര്‍ജുന്റെ വില്ലനായാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഫഹദ് ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷം കമലഹാസന്റെ വില്ലന്‍ ആയാണ് ഫഹദ് സ്‌ക്രീനിലെത്തുക.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഫഹദ് പൂര്‍ത്തിയാക്കിയത്. 110 ദിവസത്തെ ചിത്രീകരണത്തിനാണ് കഴിഞ്ഞ ദിവസം പാക്കപ്പ് ആയത്. സെറ്റില്‍ നിന്നും ഫഹദിനും, നരേനുമൊപ്പമുള്ള വീഡിയോ പങ്കുവച്ച് ലോകേഷ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്