പൂര്‍ണ നഗ്നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചതില്‍ അഭിമാനിക്കുന്നു: മീരാവാസുദേവ്

ബ്ലെസിയുടെ തന്മാത്രയില്‍ പരിപൂര്‍ണ്ണ നഗ്നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച സീനിനെ പറ്റി നടി മീര വാസുദേവ് തുറന്നു പറഞ്ഞു. കൈരളി ചാനലിലെ ജോണ്‍ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് നായികയുടെ തുറന്നു പറച്ചിലുണ്ടായത്. ഒരുപാട് നായികമാര്‍ ആ സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും ഒഴിവായിരുന്നെന്നും എന്നാല്‍ തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നും മീര വാസുദേവ് പറഞ്ഞു. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു.

സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.

സിനിമയില്‍ നിന്ന് മറ്റ് നായികമാര്‍ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണെന്നും മീര പറഞ്ഞു.

https://www.facebook.com/PeopleTelevision/videos/1376144922510911/

Latest Stories

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്