ബോളിവുഡ് നടനുമായി എസ്തര്‍ അനില്‍ പ്രണയത്തില്‍? ടൈഗര്‍ ഷ്രോഫുമായുള്ള ബന്ധത്തെ കുറിച്ച് താരം!

ബോളിവുഡ് താരവുമായി നടി എസ്തര്‍ അനില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നടന്‍ ടൈഗര്‍ ഷ്രോഫുമായി താരം പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ദിഷ പഠാനിയുമായി പിരിഞ്ഞതിന് ശേഷം എസ്തറുമായി ടൈഗര്‍ ഡേറ്റിംഗിലാണ് എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

ബോളിവുഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പോര്‍ട്ടലിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ടൈഗര്‍ ഡേറ്റ് ചെയ്യുന്ന വ്യക്തിയുടെ സ്ഥാനത്ത് എസ്തര്‍ അനിലിന്റെ മുഖം പ്രത്യക്ഷപ്പെട്ടത്. ടൈഗറും പുതിയ കാമുകിയും നില്‍ക്കുന്ന ചിത്രത്തിലാണ് എസ്തറിന്റെ ഫോട്ടോ കൂടി ഉള്‍പ്പെട്ടത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം എസ്തര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തു. ‘വെരി ഇന്ററസ്റ്റിംഗ്’ എന്ന് പറഞ്ഞു കൊണ്ടാണ് എസ്തറിന്റെ പ്രതികരണം. അതേസമയം എസ്തറിന്റെ പേര് എങ്ങനെയാണ് ഈ ചിത്രത്തില്‍ കടന്നു കൂടിയെന്നതില്‍ വ്യക്തതയില്ല.

ബാലതാരമായി സിനിമയില്‍ എത്തിയ എസ്തറിന് മോഹന്‍ലാല്‍ ചിത്രമായ ‘ദൃശ്യം’ ആണ് താരത്തിന് ശ്രദ്ധ നേടി കൊടുത്തത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ദൃശ്യത്തിലെ കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രീതി നേടാന്‍ എസ്തറിന് കഴിഞ്ഞിരുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി