ഉണ്ണി വ്‌ളോഗ്‌സിനെതിരെ ജാതി അധിക്ഷേപവും വധഭീഷണിയും; സംവിധായകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

യൂട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിനെ അധിക്ഷേപിച്ച കേസില്‍ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്.

പിന്നാലെ സംവിധായകന്‍ യൂട്യൂബറെ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഉണ്ണി വ്‌ലോഗ്‌സ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യൂട്യൂബര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

കേസിന്റെ ഗൗരവം മനസ്സിലാക്കിയ ആലുവ മജിസ്‌ട്രേറ്റ് സന്തോഷ് ടി.കെ അന്വേഷണം നടത്താന്‍ എളമക്കര പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം, ജനുവരി 5ന് ആയിരുന്നു രാസ്ത സിനിമ തിയേറ്ററുകളില്‍ എത്തിയത്.

അന്ന് തന്നെ സിനിഫൈല്‍ എന്ന യൂട്യൂബ് ചാനലിലൂടെ ഉണ്ണി വ്‌ലോഗ്‌സിന്റെ റിവ്യൂവും എത്തിയിരുന്നു. തൊട്ടു പിറ്റേ ദിവസമാണ് സംവിധായകന്‍ അനീഷ് അന്‍വര്‍ തന്നെ ഫോണില്‍ വിളിച്ച് അധിക്ഷേപിച്ച ഓഡിയോ റെക്കോര്‍ഡ് ഉണ്ണി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്