വിവാഹം കഴിഞ്ഞിട്ടും നാലഞ്ച് സ്ത്രീകളുമായി അവിഹിതം, ബാല ചതിച്ചെന്ന് പറഞ്ഞ് ആയുര്‍വേദ ഡോക്ടര്‍ വരെയെത്തി..; വീണ്ടും ബാലയ്‌ക്കെതിരെ എലിസബത്ത്

ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. എലിസബത്ത് യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ബാലയുടെ അവിഹിതങ്ങളെ കുറിച്ചാണ് എലിസബത്ത് ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി ആര്‍ക്കെങ്കിലും വില്‍ക്കാന്‍ ആയിരുന്നോ പ്ലാന്‍ എന്ന് തനിക്ക് സംശയമുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്. തങ്ങളുടെ വിവാഹസമയത്ത് ഒരു ആയുര്‍വേദ ഡോക്ടര്‍ ബാല ചതിച്ചുവെന്ന് പറഞ്ഞ് വന്നിരുന്നു. അവര്‍ക്ക് വട്ടാണ് എന്നായിരുന്നു തന്നോട് ബാല പറഞ്ഞതെന്നും എലിസബത്ത് പറയുന്നുണ്ട്.

എലിസബത്തിന്റെ വാക്കുകള്‍:

എനിക്ക് നോര്‍ത്ത് ഇന്ത്യയില്‍ ഒരു ബോയ്ഫ്രണ്ട് ഉണ്ട് എന്നാണ് പറയുന്നത്. എനിക്ക് ആ ഒരു അഡ്രസ്സും കാര്യങ്ങളും ഡീറ്റെയില്‍സും ഒക്കെ ഒന്ന് അയച്ച് തരണം. എനിക്കിനി ബോയ്ഫ്രണ്ട് ഉണ്ട്, 10 പേരുണ്ട്, 100 പേരുണ്ട് 300 പേരുണ്ട് എന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ക്ക് വിഷയം ആവേണ്ട കാര്യമില്ല. കാരണം എന്നെ കല്യാണം കഴിച്ചതാണ് എന്നല്ലേ ഇപ്പോള്‍ പറയുന്നത്. തെറ്റ് ആര് ചെയ്താലും എപ്പോ ചെയ്താലും അത് തെറ്റാണ് എന്നാണ് എന്റെ ഒരു വിശ്വാസം. ഒരു ബന്ധത്തില്‍ ഇരിക്കുമ്പോള്‍ നാലഞ്ച് ആള്‍ക്കാരുമായി പോണതാണോ, ഒന്ന് കെട്ടിയിട്ട് പിന്നെ വേറെ ആളുമായി ബന്ധങ്ങള്‍ക്ക് പോകുന്നതാണോ കുഴപ്പം. അതും ഒരു ബന്ധം ഒന്നുമല്ല. ഒരു അവിഹിതം ഒക്കെ സമ്മതിക്കാം പക്ഷേ ഒരു നാലഞ്ച് എണ്ണം എന്നൊക്കെ അത് കുറച്ചു കടന്നുപോയി.

നമ്മുടെ നാട്ടില്‍ അവിഹിതം ഒക്കെ ഇത്രയും കോമണ്‍ ആയോ? അപ്പോള്‍ ഞാന്‍ കുറച്ചു പഴഞ്ചന്‍ ആയിപോയല്ലോ. ഇവിടെ കുറെ പേര് മോശം കമന്റ് ഇടുന്നത് കണ്ടു. ശരിക്കും എനിക്ക് വിളിച്ചു പറയാനാണെങ്കില്‍ കുറെ പേരുകള്‍ ഉണ്ട്. പക്ഷേ അവരും ഇത്തരത്തില്‍ ചതിക്കപെട്ടതാണോ എന്ന് അറിയില്ലല്ലോ. അവരെ ഇതുപോലെ ചതിയില്‍ പെടുത്തിയതാണെങ്കിലോ അതുകൊണ്ട് ഞാന്‍ പേര് പറയുന്നില്ല, ആവശ്യം വന്നാല്‍ പറയാം. ഞാന്‍ സ്ത്രീയാണെന്ന പേരില്‍ ഡ്രാമ കളിക്കുന്നതാണ് എന്നൊക്കെ പറയുന്നത് എന്തിന്റെ പേരിലാണ്. ഞാനും വിചാരിച്ചു ഞാന്‍ ഒപ്പം ഉണ്ടെങ്കില്‍ ഒരിക്കലും ഒന്നും പറ്റില്ല എന്ന്. പക്ഷേ ഇപ്പോള്‍ പറയുന്നത് എല്ലാം ഞാന്‍ കാരണമാണെന്ന്. ഒന്നിനും ഇടപെടേണ്ട എന്ന് വിചാരിച്ചിട്ട് മാറി നിന്നിരുന്നതാണ്.

ഞാന്‍ അയാളോടൊപ്പം ഉറങ്ങിയതിനെപ്പറ്റി ഒക്കെ കമന്റ് ഇടുന്നയാള്‍ എന്തൊക്കെയാണ് പറയുന്നത്? ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ നിങ്ങള്‍ ഇടയില്‍ വന്നു കിടന്നായിരുന്നോ ഇതൊക്കെ അറിയാന്‍? എന്നോട് പറഞ്ഞത് ഇന്ന് ഇറങ്ങി വന്നില്ലെങ്കില്‍ പിന്നെ നീ എന്നെ കാണില്ല, നിന്റെ ഫോണ്‍ എടുക്കില്ല എന്നൊക്കെയാണ്. ഞാന്‍ ആണെങ്കില്‍ ഒരുപാട് സ്‌നേഹിച്ചു പോയി. അങ്ങനെയാണ് അറേഞ്ച്ഡ് മാരേജ് ആകേണ്ട കാര്യം വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോകുന്ന അവസ്ഥയില്‍ എത്തിയത്. എന്നെ ഇറക്കി കൊണ്ടുപോയി കല്യാണം കഴിച്ചതാണ്. എന്നെ തട്ടിക്കൊണ്ടുപോയിട്ട് വേറെ ആള്‍ക്കാര്‍ക്ക് വില്‍ക്കാനായിരുന്നോ എന്നൊക്കെ ഇപ്പൊ സംശയിക്കേണ്ടിയിരിക്കുന്നു. അയാള്‍ എന്നെ വിവാഹം കഴിച്ചു തന്നെ കൂടെ താമസിപ്പിച്ചിരുന്നതാണ്.

പിന്നെ അടുത്ത ആളെ കല്യാണം കഴിക്കണം എങ്കില്‍ ഡിവോഴ്‌സ് വേണ്ടേ? അതാണ് ഞങ്ങള്‍ നിയമപരമായി ഡിവോഴ്‌സ് ആയിട്ടില്ല. ഞങ്ങള്‍ മ്യൂച്വലി കണ്‍സെന്റില്‍ പിരിഞ്ഞിട്ടില്ല. വേറൊരു പെണ്ണിനെ വീട്ടില്‍ കേറ്റിയപ്പോള്‍ ഞാന്‍ ഇറങ്ങിപ്പോയതാണ്. ഇത്ര ആള്‍ക്കാരുടെ മുന്നില്‍ എന്നെ ഭാര്യയായി കൊണ്ട് നടന്നിട്ട് എല്ലാവരെയും വിഡ്ഢികളാക്കുകയായിരുന്നു. എന്നെ വിഡ്ഢിയാക്കിയത് പോട്ടെ, ഞാന്‍ ഒരു ലൂസ് കേസ് എന്നൊക്കെയാണ് എല്ലാവരോടും പറയുന്നത്. പക്ഷേ ഇത്ര ആള്‍ക്കാരുടെ മുന്നില്‍ വച്ച് കല്യാണം കഴിച്ചതാണ്, ഞാന്‍ അത് കല്യാണം എന്ന് വിചാരിച്ചു. എന്നോട് അത് കല്യാണം എന്നാണ് പറഞ്ഞത്. എന്നെപ്പോലെ ഇനി എത്ര ആള്‍ക്കാര്‍ ഇതില്‍ പെടും എന്ന് അറിയില്ല.

ഞങ്ങളുടെ കല്യാണ സമയത്ത് ഒരു ആയുര്‍വേദ ഡോക്ടര്‍ വീട്ടില്‍ വന്ന് പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എന്നെ ചതിച്ചു എന്നൊക്കെ പറഞ്ഞിട്ട് ഭയങ്കര പ്രശ്‌നം ആയിരുന്നു. അവരുടെ കുറെ മെസ്സേജുകള്‍ എന്റെ കയ്യിലുണ്ട്. അവര്‍ ഒരു വട്ട് കേസ് ആണെന്നാണ് എന്നോട് ഇയാള്‍ പറഞ്ഞത്. എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ നോക്കുകയാണ് എന്ന് പറഞ്ഞു. അന്ന് ഞാന്‍ അതും വിശ്വസിച്ചു. ഇപ്പൊ അവരുടെയൊക്കെ പ്രാക്ക് ആയിരിക്കും ഞാന്‍ ഈ അനുഭവിക്കുന്നത്തിന് കാരണം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ