കുറച്ച് വിഷമങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്: എലിസബത്ത്

നടന്‍ ബാലയുടെ വിവാഹത്തിന് പിന്നാലെ തന്റെ സന്തോഷം പങ്കുവച്ച് മുന്‍ ഭാര്യ എലിസബത്ത്. കുറേ വാര്‍ത്തകള്‍ വരുന്നുണ്ട്, അതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല എന്നാണ് എലിസബത്ത് പറയുന്നത്. താന്‍ ചികിത്സിച്ച രോഗി ഗുരുതരാവസ്ഥ തരണം ചെയ്ത് രക്ഷപ്പെട്ടുവെന്നും അവര്‍ സമ്മാനമായി സ്വീറ്റ്‌സ് കൊണ്ടുവെന്നുമാണ് എലിസബത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

”കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. ഒരു സന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു. അഹമ്മദാബാദിലാണ് ഇപ്പോള്‍ ഞാന്‍. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാന്‍ പറഞ്ഞിരുന്നു.”

”ഇതിന് പിന്നാലെ അവര്‍ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി. സാധാരണ രീതിയില്‍ ചെയ്യുന്ന കാര്യങ്ങളെ ഞാന്‍ ചെയ്തുള്ളൂ. എന്നാല്‍ രോഗി രക്ഷപ്പെട്ടപ്പോഴുള്ള സന്തോഷം സുഹൃത്ത് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. ഇന്ന് അവര്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്ന് തന്ന സമ്മാനങ്ങളാണ് ഇതൊക്കെ.”

”ഗുരുതരാവസ്ഥയിലുള്ള രോഗി രക്ഷപ്പെട്ടു എന്നതില്‍ വലിയ സന്തോഷം ഉണ്ട്. മറ്റൊരാള്‍ക്ക് സന്തോഷം നല്‍കാന്‍ സാധിച്ചു എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കുറച്ച് വിഷമങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്” എന്നാണ് എലിസബത്തിന്റെ വാക്കുകള്‍. അതേസമയം, ഇന്നലെ ആയിരുന്നു ബാല നാലാമതും വിവാഹിതനായത്.

കന്നഡക്കാരിയായ യുവതിയാണ് നടന്റെ ആദ്യ ഭാര്യ. ഗായിക അമൃത സുരേഷ് ആണ് രണ്ടാം ഭാര്യ. അമൃതയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞത്. എലിസബത്ത് ആണ് മൂന്നാം ഭാര്യ. ആദ്യ വിവാഹവും മൂന്നാം വിവാഹവും നടന്‍ ബാല രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അമ്മാവന്റെ മകള്‍ കോകിലയെയാണ് ബാല ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ