ബിനീഷ് 'അമ്മ'യില്‍ അംഗമല്ല, വിഷയത്തില്‍ പ്രതികരണത്തിന് ഇല്ലെന്ന് ഇടവേള ബാബു

കോളജ് യൂണിയന്‍ വേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ ഇടയിലുണ്ടായ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് “അമ്മ” സെക്രട്ടറി ഇടവേള ബാബു. വിഷയത്തെ കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ “അമ്മ”യില്‍ അംഗമല്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.

മൂന്ന് സിനിമകളിലെങ്കിലും അഭിനയിച്ചിരിക്കണമെന്നാണ് “അമ്മ”യില്‍ അംഗത്വത്തിന് അപേക്ഷിക്കാന്‍ അഭിനേതാക്കള്‍ക്കുള്ള മാനദണ്ഡം. ഒരുലക്ഷം രൂപയാണ് മെമ്പര്‍ഷിപ്പ് ഫീസ്. “ഒരു അഭിനേതാവ് സിനിമയില്‍ സജീവമായതിന് ശേഷം അപേക്ഷിക്കുമ്പോഴേ അംഗത്വം നല്‍കാറുള്ളൂ. അംഗത്വഫീസായ ഒരു ലക്ഷം രൂപ കടം വാങ്ങി അപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവരുതെന്നും അത് സിനിമയിലെ വരുമാനത്തില്‍ നിന്നു തന്നെ ആവണമെന്നുമാണ് ഞങ്ങളുടെ നിലപാട്.” ഇടവേള ബാബു പറഞ്ഞു.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സംഘടിപ്പിക്കപ്പെട്ട യൂണിയന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ച തന്നെ വൈകി എത്തിയാല്‍ മതിയെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ ആരോപണം.

Latest Stories

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ