പട്ടാള ജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചയുമായി 'എടക്കാട് ബറ്റാലിയന്‍ 06'; മികച്ച പ്രതികരണങ്ങളുമായി വിജയക്കുതിപ്പില്‍

ഷഫീക് എന്ന പട്ടാളക്കാരന്റെ ജീവിതം പറഞ്ഞെത്തിയ “എടക്കാട് ബറ്റാലിയന്‍ 06” റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ക്ക് ശേഷവും മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പട്ടാളക്കാര്‍ക്കുള്ള ആദരമായാണ് ചിത്രം എത്തിയത്. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് ഷെഫീക് ആയി വേഷമിട്ടത്. സംയുക്ത മേനോനാണ് നായികയായി എത്തിയത്. നൈന ഫാത്തിമ എന്ന അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തിയത്.

കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. ദിവ്യാ പിളള, പി. ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. പി ബാലചന്ദ്രന്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോന്‍ ആണ്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്