അമല പോളും നീരജ് മാധവും ഒന്നിക്കുന്ന 'ദ്വിജ'; ഫസ്റ്റ്‌ലുക്ക്

അമല പോള്‍, നീരജ് മാധവ്, ശ്രുതി ജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ദ്വിജ’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ഓലക്കുട ചൂടി ഒരു നമ്പൂതിരി സ്ത്രീയുടെ വേഷത്തിലാണ് അമല ഫസ്റ്റ്‌ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐജാസ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു സ്ത്രീയയുടെ അതിജീവനത്തിന്റെയും പുരുഷമേധാവിത്വത്തിനെതിരെയുള്ള അവരുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥയായിരിക്കും ചിത്രം പറയുക. പ്രശസ്ത എഴുത്തുകാരി മീന ആര്‍ മേനോനാണ് ദ്വിജയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെ വൈ. നവീനും വൈ. രവി ശങ്കറും, രാധികാ ലാവു നയിക്കുന്ന എല്ലനാര്‍ ഫിലിംസും, നിര്‍മ്മാതാവ് വിവേക് രംഗചാരിയും സംയുക്തമായാണ് ദ്വിജ നിര്‍മ്മിക്കുന്നത്. ജയശ്രീ ലക്ഷ്മിനാരായണനും സേതുമാധവന്‍ നാപ്പനുമാണ് അസോസിയേറ്റ് പ്രൊഡ്യൂസഴ്‌സ്.

ജോണ്‍ വില്‍മറാണ് ഛായാഗ്രഹണം. ദേശീയ അവാര്‍ഡ് ജേതാവായ ബീനാ പോള്‍ ആണ് എഡിറ്റിംഗ്. എം ബാവ പ്രൊഡക്ഷന്‍ ഡിസൈനറും, ആന്‍ഡ്രൂ മാക്കി സംഗീതവും നിര്‍വ്വഹിക്കുന്നു. ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരം, മേക്കപ്പ് രതീഷ് അമ്പാടി.

സിങ്ക് സൗണ്ട് ധരംവീര്‍ ശര്‍മ്മ. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഫൗസിയ ഖാന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്രിസ് ജെറോം. സ്റ്റില്‍സ് അനുപ് ചാക്കോ. ലൈന്‍ പ്രൊഡ്യൂസര്‍ സേവനാര്‍ട്ട്‌സ് മോഹനന്‍. ാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സ്റ്റോറീസ് സോഷ്യല്‍, സംഗീത ജനചന്ദ്രന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ