'മച്ചാന്‍ സൗബിന്‍ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്നു'; ഓതിരം കടകം, പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്കുമായി ദുല്‍ഖര്‍

സൗബിന്‍ ഷാഹിര്‍-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നു. “പറവ”യ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്യുന്ന “ഓതിരം കടകം” എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

“”ജന്മദിന വൈബുകള്‍ പൂര്‍ണ്ണമായും ഇതില്‍ ചാനല്‍ ചെയ്യുന്നു. പുതിയ ചിത്രം “ഒതിരാം കടകം” പ്രഖ്യാപിക്കുന്നതില്‍ സൂപ്പര്‍ ആവേശത്തിലാണ്. എന്റെ മച്ചാന്‍ സൗബിന്‍ രണ്ടാമതും സംവിധായകന്റെ തൊപ്പി അണിയുന്നു. കാത്തിരിക്കുകയാണ്”” എന്ന് കുറിച്ചാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഷെയ്ന്‍ നിഗം നായകനായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലാണ് എത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഓതിരം കടകം.

അതേസമയം, ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പ് ആണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സല്യൂട്ട്, തമിഴ് ചിത്രം ഹേയ് സിനാമിക, തെലുങ്ക് ചിത്രം യുദ്ധം തൊ രസിന പ്രേമ കഥ എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകള്‍.

Latest Stories

'പ്രതികാര നടപടിയല്ല സ്വാഭാവിക നീതി'; രക്ഷാപ്രവർത്തനത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ല, സ്വകാര്യ ബസ് മേഖല തകർന്നു പോകുമെന്ന് ബസ് ഉടമകൾ

ആശമാരുടെ സമരം ഓണറേറിയം 21,000 രൂപയാക്കാൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി, അടുത്ത ഘട്ടത്തിൽ വീണ്ടും ഉയർത്തും

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

“ജനവിധിയുടെ ചുവന്ന മുന്നറിയിപ്പ്: അഹങ്കാര രാഷ്ട്രീയം തകർത്ത സിപിഎമ്മിന്റെ ആന്തരിക പ്രതിസന്ധി”

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

'അമ്മാളുഅമ്മ എന്ന പേര് സതീശൻ ഇട്ടതാണ്, മകനെപോലെയല്ല മകനാണ്'; വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ കാണാൻ എത്തി സീത ലക്ഷ്മി അമ്മാൾ

'ജൂൺ 15മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി'; ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

ആദ്യമായി നിയമസഭയിലെത്തി; ആദ്യം തന്നെ മന്ത്രിയായി !

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് വി ഡി സതീശൻ