ബ്ലാക്ക് കാർപ്പറ്റിൽ പുതുചരിത്രം; കയ്യടി നേടി ഡോ. ബിജുവിന്റെ ടൊവിനോ ചിത്രം 'അദൃശ്യജാലകങ്ങൾ'

ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ ഇരുപത്തിയേഴാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചു. ഇതോടുകൂടി ഫിലിം ഫെസ്റ്റിവലിന്റെ  ഔദ്യോഗിക മത്സര വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ആദ്യ മലയാള ചിത്രമായി ‘അദൃശ്യ ജലകങ്ങള്‍’ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഡോ. ബിജുവിന്റെ പതിനാലാമത് ഫീച്ചർ ഫിലിം കൂടിയാണ് അദൃശ്യജാലകങ്ങൾ.

May be an image of 1 person and text

യുദ്ധം മനുഷ്യരെ എങ്ങനെയൊക്കെ നിസ്സഹായരാക്കുന്നു എന്നതാണ് സിനിമ കൈകാര്യം ചെയ്യുന്ന മുഖ്യ പ്രമേയം. ആഖ്യാനമികവ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് മേളയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

May be an image of 3 people and suit

ടൊവിനോ തോമസ് ആണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. കൂടാതെ നിമിഷ സജയനും ഇന്ദ്രൻസും ചിത്രത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യജാലകങ്ങളാണ്. സംവിധായകന്‍ ഡോ. ബിജു, നിര്‍മാതാവ് രാധികാ ലാവു, ടോവിനോ തോമസ് എന്നിവര്‍ എസ്‌തോണിയയില്‍ നടന്ന വേള്‍ഡ് പ്രീമിയറില്‍ പങ്കെടുത്തിരുന്നു.

May be an image of 1 person and text

മൂന്ന് തവണ ഗ്രാമി അവാർഡ് സ്വന്തമാക്കിയ റിക്കി കേജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. സംസ്ഥാന പുരസ്കാര ജേതാവ് അജയന്‍ അടാട്ട് ആണ് ചിത്രത്തിന് വേണ്ടി സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. അന്തരിച്ച വിഖ്യാത ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന്റെ മകൻ യദു രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.

May be an image of 5 people, suit and text that says "P"

എല്ലനാര്‍ ഫിലിംസിന്റെ ബാനറിൽ രാധികാ ലാവുവും മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീന്‍ യേര്‍നേനി, വൈ രവിശങ്കര്‍ എന്നിവരും ടോവിനോ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ടൊവിനോ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക