നൂറ് കോടി തിളക്കത്തില്‍ ഡോക്ടര്‍

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് കൈത്താങ്ങായി ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’. ഒക്ടോബര്‍ ഒന്‍പതിന് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 25 ദിവസം കൊണ്ട് നൂറ് കോടിയാണ് ബോക്‌സ്ഓഫീസില്‍ നിന്നും വാരിയത്. സിനിമയുടെ ആഗോള കളക്ഷന്‍ തുകയാണിത്. കെജെആര്‍ സ്റ്റുഡിയോസും ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സനാണ്.

ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് ‘ഡോക്ടര്‍’. തമിഴ്‌നാട്ടില്‍ ഏകദേശം രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇത്രയധികം കുടുംബപ്രേക്ഷകര്‍ തിയേറ്റുകളിലേയ്ക്ക് തിരിച്ചു വരുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായും ‘ഡോക്ടര്‍’ മാറി.

പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമന്‍, ഇളവരസ്, അര്‍ച്ചന ചന്ദോക്കെ, അരുണ്‍ അലക്‌സാണ്ടര്‍, രഘു റാം, രാജീവ് ലക്ഷ്മണ്‍, ശ്രീജ രവി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം ഡാര്‍ക് കോമഡി വിഭാഗത്തില്‍ പെടുന്നു. ദീപാവലി ദിനത്തില്‍ സണ്‍ ടിവിയിലും നവംബര്‍ അഞ്ച് മുതല്‍ നെറ്റ്ഫ്‌ളിക്‌സിലും ‘ഡോക്ടര്‍’ പ്രദര്‍ശിപ്പിക്കും.

ഒക്ടോബര്‍ 27 മുതല്‍ കേരളത്തിലെ തിയേറ്ററുകളിലും ‘ഡോക്ടര്‍’ പ്രദര്‍ശനം തുടങ്ങിയിരുന്നു. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു