ധന്യ ബാലകൃഷ്ണന്റെ രഹസ്യ വിവാഹം; നടിയുടെ ആരോപണം സ്ഥിരീകരിച്ച് സംവിധായകന്‍ ബാലാജി മോഹന്‍

നടി ധന്യ ബാലകൃഷ്ണന്‍ തന്റെ ഭാര്യയാണെന്ന് സംവിധായകന്‍ ബാലാജി മോഹന്‍. ധനുഷിന്റെ ‘മാരി’, ‘മാരി 2’ എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ബാലാജി മോഹന്‍. ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്ന് ടെലിവിഷന്‍ താരം കല്‍പിക ഗണേശിന്റെ ആരോപണം വിവാദമായിരുന്നു.

ഇതേ തുടര്‍ന്നാണ് മറുപടിയുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. അവര്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍, തന്റെ വ്യക്തി ജീവിതത്തില്‍ കയറി ഇടപെട്ടതിന് നടിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്.

2012ല്‍ അരുണയുമായി ബാലാജി വിവാഹിതനായെങ്കിലും 2013ല്‍ വേര്‍പിരിഞ്ഞിരുന്നു.തന്റെ വ്യക്തി ജീവിതത്തില്‍ ഇടപെട്ടതിന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സംവിധായകന്റെ ഹര്‍ജി. ”മാരി, മാരി 2 തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ഞാന്‍. കഴിഞ്ഞ ജനുവരി 23ന് ഞാനും ധന്യ ബാലകൃഷ്ണയും വിവാഹിതരായി.”

”ഏഴാം അറിവ്, രാജ റാണി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ധന്യ. തെലങ്കാനയില്‍ നിന്നുള്ള വെബ് സീരിസുകളില്‍ അഭിനയിക്കുന്ന നടി കല്‍പിക ഗണേഷ് ഞങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുമുള്ള വിഡിയോകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു.

”മാത്രമല്ല അവരത് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്റെയും ഭാര്യയുടെയും വ്യക്തി ജീവിതത്തെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന കല്‍പികയെ അതില്‍ നിന്നും വിലക്കണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും കോടതിയോട് അപേക്ഷിക്കുന്നു” എന്നാണ് ബാലാജി മോഹന്റെ ഹര്‍ജിയില്‍ പറയുന്നത്.

തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി കല്‍പികയെ ബാലാജിയുടെ ജീവിതത്തില്‍ ഇടപ്പെടുന്നതില്‍ നിന്നും കോടതി വിലക്കി. ജനുവരി ഇരുപതിനകം ഇതിനൊരു മറുപടി നല്‍കാനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ