രവി പിള്ളയുടെ മകന്റെ കല്യാണത്തിന് ഹെലികോപ്റ്ററില്‍ പോകും, മരണം വരെ നോക്കിയിരുന്നിട്ടും കാണാന്‍ വന്നില്ല, പോസ്റ്റിടാന്‍ വേന്ദ്രന്‍; മോഹന്‍ലാലിനെതിരെ സംവിധായകന്‍

മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശന്‍. മോഹന്‍ലാലിനെ ഒന്ന് കാണണമെന്ന് കെപിആര്‍ പിള്ളയുടെ വലിയ ആഗ്രഹമായിരുന്നു, എന്നാല്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ കാണാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

പിള്ള നിര്‍മ്മിച്ച സിനിമകളില്‍ ഏറ്റവും വലുത് ചിത്രമാണ്. കോടികള്‍ വാരിയ സിനിമയാണ് ചിത്രം. ചിത്രമാണ് അദ്ദേഹത്തിന് പേരുണ്ടാക്കിക്കൊടുത്ത സിനിമ’നൂറാം ദിവസം ആഘോഷിക്കവെ പ്രിയദര്‍ശന്റെ മോഹന്‍ലാലിന്റെയും തോളില്‍ കൈയിട്ട് പറഞ്ഞു ഇവര്‍ രണ്ടും എന്റെ മക്കളാണെന്ന്. നൂറാം ദിവസം മോഹന്‍ലാലിനും പ്രിയദര്‍ശനും മാരുതി കാര്‍ കൊടുത്തു. ചിത്രത്തിലെ നായികയായ രഞ്ജിനിക്ക് 75000 രൂപയ്ക്ക് മ്യൂസിക് സിസ്റ്റവും ടിവിയും വാങ്ങിക്കൊടുത്തു.

‘എറണാകുളത്തുള്ള രഞ്ജിനിക്ക് തൃശൂരുള്ള അദ്ദേഹത്തെ പോയി കാണാന്‍ തോന്നിയില്ല. ആരെങ്കിലും?ഗേറ്റ് തുറന്ന് അകത്തേക്ക് വന്നാല്‍ ആ വരുന്നത് ലാലു മോന്‍ ആണോ എന്ന് ചോദിക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ള മോഹന്‍ലാലിനെ അവസാനമായി കാണണമെന്ന്.

എറണാകുളത്ത് മോഹന്‍ലാലിന് സ്റ്റാര്‍ ഹോട്ടലുണ്ട്, അവിടേക്ക് പിള്ള സാറിനെ കൊണ്ട് ഹോട്ടലിലേക്ക് കൊണ്ട് വരൂ, അവിടെ വെച്ച് കാണാമെന്ന് പറയാനുള്ള മനസ്സ് പോലും മോഹന്‍ലാല്‍ കാണിച്ചില്ല. രവി പിള്ളയുടെ മകന്റെ കല്യാണത്തിന് ഹെലികോപ്ടറില്‍ വന്നിറങ്ങും. കലാകാരനല്ലേ മോഹന്‍ലാല്‍’

‘അദ്ദേഹത്തെ പോയി കാണുന്നതിന് പകരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. അദ്ദേഹം പോസ്റ്റിടാന്‍ വേന്ദ്രനാണ്. വേണ്ടതും വേണ്ടാത്തതുമായ എന്തും പോസ്റ്റ് ചെയ്യും’ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യവും ആത്മാര്‍ത്ഥമല്ലെന്നും ശാന്തിവിള ദിനേശന്‍ തുറന്നടിച്ചു.

പൊളിഞ്ഞ് പാളീസായി തിരുവന്തപുരത്ത് 150 രൂപയ്ക്ക് കിട്ടുന്ന റൂമില്‍ വന്ന് കിടക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹം അധപതിച്ച് പോയപ്പോള്‍ ഒരാളുമുണ്ടായിരുന്നില്ല. നിങ്ങള്‍ മുഖത്ത് ചായം ഇടുന്നത് പോലെ മനസ്സിലും ചായമിടുന്നെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ തെറ്റ് പറയാന്‍ ഒക്കില്ലെന്നും ശാന്തിവിള കൂട്ടിച്ചേര്‍ത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്