ദിലീപിന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ രാമലീല തെലുങ്കിലേക്ക്

ദിലീപ് നായകനായി എത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ രാമലീല തെലുങ്കിലേക്ക് റീമെയ്ക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. തെലുങ്ക് താരം കല്യാണ്‍ റാം ആണ് തെലുങ്കിലേക്ക് റീമെയ്ക്ക് ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറായതിനാല്‍ കേരളത്തിലേത് എന്ന പോലെ തന്നെ തെലുങ്കിലും സ്വീകരിക്കപ്പെടുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. കല്യാണ്‍ റാമിന്റെ സുഹൃത്തുക്കള്‍ക്കളായ മറ്റ് സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമായി പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.

അതേസമയം, ചിത്രം തെലുങ്കിലേക്ക് റീമെയ്ക്ക് ചെയ്യുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ വന്നിട്ടില്ല. പ്രാഥമികമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.

ദിലീപ് നായകനായി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു. പ്രയാഗാ മാര്‍ട്ടിന്‍ നായികയായി എത്തിയ ചിത്രത്തില്‍ സിദ്ധിഖാണ് വില്ലന്‍ വേഷത്തിലെത്തിയത്.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി