ജയിലര്‍ സിനിമയ്ക്ക് തിയേറ്റര്‍ അനുവദിക്കുക, മലയാള സിനിമയെ സംരക്ഷിക്കുക; ഒറ്റയാള്‍ സമരവുമായി സംവിധായകന്‍ സക്കീര്‍ മഠത്തില്‍

ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരവുമായി ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘ജയിലര്‍’ ചിത്രത്തിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍. പേര് വിവാദത്തില്‍പെട്ട തന്റെ ചിത്രത്തിന് തിയേറ്ററുകള്‍ നല്‍കിയില്ല എന്ന് ആരോപിച്ചാണ് സമരം. തമിഴ് സിനിമ വന്നപ്പോള്‍ മലയാളത്തെ അവഗണിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

മലയാള സിനിമയെ സംരക്ഷിക്കുക, ജയിലര്‍ സിനിമയ്ക്ക് തിയേറ്റര്‍ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡും പിടിച്ചായിരുന്നു സംവിധായകന്റെ പ്രതിഷേധം. രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ ടീസറും ഗാനവും എത്തിയതിന് പിന്നാലെയാണ് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത പേരായിരുന്നു ജയിലര്‍ എന്ന് പറഞ്ഞു കൊണ്ട് സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയത്.

സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് സണ്‍ പിക്‌ചേഴ്‌സിന് കത്ത് അയച്ചിരുന്നു. എന്നാല്‍ ജയിലറിന്റെ നിര്‍മ്മാതാക്കള്‍ അത് സമ്മതിച്ചില്ല. തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ പേര് മാറ്റാന്‍ പറ്റില്ല എന്നാണ് സണ്‍ പിക്‌ചേഴ്‌സ് പ്രതികരിച്ചത് എന്നാണ് സംവിധായകന്‍ പ്രസ് മീറ്റില്‍ പറഞ്ഞത്.

ഓഗസ്റ്റ് 10ന് ആണ് രണ്ട് ജയിലറും റിലീസിനൊരുങ്ങന്നത്. രജനികാന്ത്, മോഹന്‍ലാല്‍ എന്നിലര്‍ അഭിനയിക്കുന്ന ജയിലര്‍ ഇവിടെ റിലീസായി കഴിഞ്ഞാല്‍ മറ്റൊരു ജയിലറിന് പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല എന്നാണ് സക്കീര്‍ മഠത്തില്‍ പറയുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ