പുരസ്‌കാര നിറവില്‍ ധരണി; അടുത്തമാസം തിയേറ്ററുകളിലേക്ക്

എംആര്‍ ഗോപകുമാറിനെ നായകനാക്കി ശ്രീവല്ലഭന്‍ സംവിധാനം ചെയ്ത ധരണി അടുത്തമാസം തീയേറ്ററുകളിലേക്ക്. ന്യൂയോര്‍ക്ക് ലോങ് ഐലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രത്തിന് മൂന്നു പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഛായാഗ്രഹണം(ജിജു സണ്ണി), മികച്ച രണ്ടാമത്തെ നടന്‍( എം. ആര്‍ .ഗോപകുമാര്‍ )എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍.രതീഷ് രവി , പ്രൊഫ: അലിയാര്‍ , ശ്രീകുമാര്‍ പള്ളിപ്പുറം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ശ്യാമം, പകരം , പച്ച എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീവല്ലഭന്‍ സംവിധാനം ചെയ്ത ധരണി ലോകമെമ്പാടും ഉള്ള ചലച്ചിത്ര മേളകളില്‍ നിന്ന് ഒട്ടനവധി അവാര്‍ഡുകള്‍ നേടി.ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം , ഛായാഗ്രഹണം, സംവിധാനം, ഓഡിയോഗ്രഫി എന്നിവയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ധരണിയിലെ ശബ്ദ മിശ്രണത്തിന് എം. ആര്‍. രാജാകൃഷ്ണന് ജെ. സി ഡാനിയേല്‍ പുരസ്‌കാരവും രതീഷ് രവിക്കും , ചിത്രത്തിനും കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജൂറി പ്രത്യേക അവാര്‍ഡും ലഭിച്ചു. പാരലാക്‌സ് ഫിലിം ഹൗസിന്റെ ബാനറിലാണ് നിര്‍മാണം. സംഗീതം -രമേശ് നാരായണന്‍ .

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്