ഹോളിവുഡില്‍ ഡിമാന്റ് ഏറുന്നു; സിഡ്നി സ്വീനിക്കൊപ്പം 'സ്ട്രീറ്റ് ഫൈറ്ററി'ല്‍ ധനുഷ്

ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍’, 2022 ല്‍ പുറത്തിറങ്ങിയ ദി ഗ്രേമാന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് വീണ്ടും മറ്റൊരു ഹോളിവുഡ് സിനിമയുടെ ഭാഗമാവുകയാണ്. അമേരിക്കന്‍ നടിയായ സിഡ്നി സ്വീനിക്കൊപ്പമാണ് ധനുഷിന്റെ പുതിയ ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ട്രീറ്റ് ഫൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സോണി പ്രൊഡക്ഷന്‍സ് ആണ്. എന്നാല്‍ ധനുഷ് വീണ്ടും ഹോളിവുഡില്‍ എത്തുന്നു എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ തന്റെ മൂന്നാം സംവിധാന സംരംഭമായ ‘ഇഡ്ലി കടൈ’യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധനുഷ്.

ചിത്രത്തിലെ നായകനും ധനുഷ് തന്നെയാണ്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കുബേരയാണ് ധനുഷിന്റെ മറ്റൊരു ചിത്രം. സംഗീത സംവിധായകന്‍ ഇളയരാജയുടെ കഥപറയുന്ന ചിത്രത്തില്‍ ഇളയരാജയായി എത്തുന്നതും ധനുഷാണ്. അരുണ്‍ മാതേശ്വരനാണ് ഈ ചിത്രത്തിന്റെ സംവിധാനം.

അതേസമയം, കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത കോമഡി ചിത്രമായ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍ എന്ന സിനിമയിലൂടെയാണ് ധനുഷ് ആദ്യമായി ഹോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ആക്ഷന്‍ ചിത്രമായ ഗ്രേമാനിലെ ധനുഷിന്റെ അവിക്ക് സാന്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ