'ഇഡ്ഡലി കടൈ'യിലെ അരുൺ വിജയ്‌യുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് ധനുഷ് !

ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ‘ഇഡ്‌ലി കടൈ’. അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലിയ്‌ക്കൊപ്പം ഇഡ്‌ലി കടൈ 2025 ഏപ്രിൽ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ധനുഷ്. നടൻ അരുൺ വിജയ്‍യും ധനുഷും ബോക്സിങ് റിങ്ങിനുള്ളിൽ നിൽക്കുന്ന ഒരു പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. അരുൺ വിജയ് ഒരു ബോക്‌സറായും ധനുഷിനെ റിങ്ങിനുള്ളിൽ കോർണർമാനായുമാണ് കാണിച്ചിരിക്കുന്നത്.

‘കഠിനാധ്വാനിയും അർപ്പണബോധവും ആത്മാർത്ഥതയും ഉള്ള നടനായ അരുൺ വിജയ് സഹോദരനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്’ എന്ന കുറിപ്പോടെയാണ് ധനുഷ് പോസ്റ്റർ പങ്കുവച്ചത്. നിത്യ മേനോന്‍ ആണ് ചിത്രത്തില്‍ നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ്കിരൺ, നിത്യ മേനോൻ, സമുദ്രക്കനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ധനുഷും അഭിനയിക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ഇഡ്‌ലി കടൈ നിര്‍മ്മിക്കുന്നത്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ജിവി പ്രകാശ് കുമാറാണ് സംഗീതം. ചിത്രത്തെ കുറിച്ച് ജിവി പ്രകാശ് അടുത്തിടെ സംസാരിച്ചിരുന്നു. നിത്യ മേനോന്‍-ധനുഷ് കോമ്പോയിലെത്തിയ ‘തിരുച്ചിത്രമ്പലം’ പോലെ തന്നെ ഇമോഷന്‍സിന് പ്രാധാന്യം നല്‍കുന്നതാണ് ഇഡ്‌ലി കടൈ എന്നും താന്‍ സിനിമ 40 മിനിറ്റോളം കണ്ടു എന്നുമായി ജിവി പ്രകാശ് പറഞ്ഞത്.

അതേസമയം, ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രം കൂടിയാണിത്. പ പാണ്ടി, രായന്‍ എന്നിവയാണ് ധനുഷിന്റെ സംവിധാനത്തില്‍ ഇതിനകം പുറത്തെത്തിയ ചിത്രങ്ങള്‍. നിലാവുക്ക് എന്മേല്‍ എന്നടി കോപം എന്ന ചിത്രവും ധനുഷിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ