ബ്ലോക് ബസ്റ്റർ ലിസ്റ്റിൽ ഇടംനേടാൻ ഒരുങ്ങി തിരുച്ചിത്രമ്പലം; രണ്ട് ദിവസം കൊണ്ടു നേടിയത് 38 കോടി

ബ്ലോക് ബസ്റ്റർ ലിസ്റ്റിൽ ഇടം നേടി ധനുഷ് ചിത്രം തിരുച്ചിത്രമ്പലം. രണ്ടു ദിവസം കൊണ്ട് ചിത്രം നേടിയത് 38 കോടി രൂപയാണ്. ധനുഷിനെ കേന്ദ്ര പ്രധാനകഥാപാത്രമാക്കി മിത്രൻ ജവഹർ സംവിധാനം ചെയ്ത ചിത്രം ലോകത്തുടനീളം അറുനൂറിലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്.

റിലീസ് ദിവസത്തിൽ തന്നെ പത്തു കോടി നേടിയ ചിത്രം രണ്ടാം ദിവസത്തിൽ തമിഴ്‌നാട്ടിൽനിന്നു മാത്രം വാരിയത് 19 കോടിയാണ്. ഭാരതി രാജ, പ്രകാശ് രാജ്, രാശി ഖന്ന, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ധനുഷിന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് തിരുച്ചിത്രമ്പലം എന്നാണ് നിരൂപകർ പറയുന്നത്. ഫുഡ് ഡെലിവറി ബോയ് ആയാണ് ചിത്രത്തിൽ ധനുഷെത്തുന്നത്. നിത്യ മേനൻ അവതരിപ്പിച്ച ശോഭന എന്ന കഥാപാത്രവും ഏറെ കയ്യടി നേടുന്നുണ്ട്.

ചിത്രത്തിൽ കളിക്കൂട്ടുകാരന്റെ വീഴ്ചകൾക്ക് താങ്ങാകുന്ന, പ്രണയങ്ങൾക്കും കൗതുകങ്ങൾക്കും കൂട്ടുനിൽക്കുന്ന കൂട്ടുകാരിയായാണ് ശോഭന എത്തുന്നത്.

Latest Stories

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ