ചെകുത്താന്‍ തിരികെ വന്നിരിക്കുന്നു, ശസ്ത്രക്രിയ വിജയകരം: പ്രകാശ് രാജ്

സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ആശുപത്രി ബെഡ്ഡില്‍ നിന്നുള്ള ചിത്രമടക്കം പങ്കുവെച്ചാണ് താരത്തിന്റെ പോസ്റ്റ്. ചെകുത്താന്‍ തിരികെ വന്നിരിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

”ചെകുത്താന്‍ തിരികെ വന്നിരിക്കുന്നു. ശസ്ത്രക്രിയ വിജയകരം. നന്ദി ഡോ. ഗുരുവറെഡ്ഡി. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി. ഉടനെ തിരികെ എത്തുന്നതായിരിക്കും” എന്ന് പ്രകാശ് രാജ് ട്വീറ്ററില്‍ കുറിച്ചു. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബലം’ എന്ന സിനിമയുടെ ചിത്രീകരണനിടെയാണ് പ്രകാശ് രാജിന് പരിക്ക് പറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. വീഴ്ചയില്‍ കൈയ്ക്ക് ഫ്രാക്ചര്‍ സംഭവിക്കുകയായിരുന്നു. അപകടം സംഭവിച്ചതും ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണ് എന്ന വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രമായ നവരസയിലാണ് പ്രകാശ് രാജ് അവസാനമായി വേഷമിട്ടത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘എതിരി’ യിലാണ് താരം വേഷമിട്ടത്. പൊന്നിയിന്‍ സെല്‍വന്‍, കെജിഎഫ് 2, പുഷ്പ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് പ്രകാശ് രാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍