'എന്ത് ഊള പടമാണ് മിസ്റ്റര്‍, ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല'; റിലീസിന് മുമ്പേ സിനിമയെ ഡീഗ്രേഡ് ചെയ്ത് കമന്റ്, മറുപടിയുമായി അജു വര്‍ഗീസ്

റിലീസ് ആകുന്നതിന് മുമ്പേ നെഗറ്റീവ് പബ്ലിസിറ്റി നല്‍കി സിനിമ ഡീഗ്രേഡ് ചെയ്യുന്നവര്‍ക്കെതിരെ നടന്‍ അജു വര്‍ഗീസ്. “സാജന്‍ ബേക്കറി സിന്‍സ് 1962” എന്ന ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള പോസ്റ്റിന് താഴെ എത്തിയ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്.

“”എന്ത് ഊള പടമാണ് മിസ്റ്റര്‍ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാന്‍ ഈ പടം കാണാന്‍ പോയി എന്റെ പൈസ പോയി അതുകൊണ്ട് നിങ്ങള്‍ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം”” എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റ് ആണ് അജു പങ്കുവെച്ചിരിക്കുന്നത്.

“”വളരെ മികച്ച ഒരു ഇത്.. ഇറങ്ങുന്നതിനു മുന്നേ തന്നെ”” എന്നാണ് അജു സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കുറിച്ചത്. ചിത്രം ഈ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രത്തില്‍ അജു വര്‍ഗീസും നടി ലെനയും സഹോദരങ്ങളായി അഭിനയിക്കുന്നു.

ബോബന്‍, ബെറ്റ്സി എന്ന സഹോദരങ്ങള്‍ നടത്തുന്ന ബേക്കറിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. അജു വര്‍ഗീസ് ഡബിള്‍ റോളിലെത്തുന്ന ചിത്രം കൂടിയാണിത്. ആദ്യമായാണ് അജു ഡബിള്‍ റോളിലെത്തുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്