'പൊന്നിയിന്‍ സെല്‍വന്‍' അപകീര്‍ത്തിപ്പെടുത്തുന്നു; മണിരത്‌നം നിയമക്കുരുക്കില്‍

‘പൊന്നിയിന്‍ സെല്‍വന്‍ 2’വിനായി കാത്തിരിക്കവെ സംവിധായകന്‍ മണിരത്‌നം നിയമകുരുക്കില്‍. പൊന്നിയിന്‍ സെല്‍വന്റെ ചരിത്രത്തെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് മണിരത്നത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ചെന്നൈ അണ്ണാനഗറില്‍ നിന്നുള്ള അഭിഭാഷകന്‍ ചാള്‍സ് അലക്സാണ്ടര്‍ ആണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കല്‍ക്കിയുടെ പൊന്നിയന്‍ സെല്‍വന്‍ നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രം ചരിത്രത്തെ വളച്ചൊടിച്ചതാണ്. പേരുകള്‍ ദുരുപയോഗം ചെയ്തു.

സിനിമ സംവിധായകന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു, ചരിത്രത്തെ അടിസ്ഥാനമാക്കി, സിനിമയെ സിനിമയാക്കുന്നതിന് മുമ്പ് ശരിയായ ഗവേഷണം നടത്തേണ്ടതായിരുന്നു. ചരിത്രം വളച്ചൊടിച്ചുകൊണ്ട് യുദ്ധ തന്ത്രങ്ങളില്‍ മികവ് പുലര്‍ത്തിയ ചോളന്മാരെ അപമാനിക്കുകയും ചെയ്തു.

അതിനാല്‍ കേന്ദ്ര സര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും നല്‍കിയ പരാതികളില്‍ മണിരത്നത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി ഉടന്‍ കേള്‍ക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചിത്രം റിലീസ് ചെയ്തത്.

ഈ വര്‍ഷം ഏപ്രില്‍ 28ന് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുക. ഐശ്വര്യ റായ്, വിക്രം, തൃഷ, കാര്‍ത്തി, ജയറാം, ജയം രവി, പ്രഭു, പ്രകാശ് രാജ്, ശോഭിത ധൂലിപാല, ബാബു ആന്റണി, റിയാസ് ഖാന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടത്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍