സിനിമയിലെ ശബ്ദത്തിന്റെ ക്രെഡിറ്റ് നയന്‍താരയ്ക്കല്ല; ലൈവ് ഡബ്ബിംഗിലൂടെ വിസ്മയിപ്പിച്ച് ദീപ വെങ്കട്ട്- വീഡിയോ

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാറായി വാഴുകയാണ് നടി നയന്‍താര. മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ നയന്‍സ് കോമേഴ്ഷ്യല്‍ സിനിമകള്‍ പോലെ തന്നെ നായികാ പ്രാധാന്യമുള്ള സിനിമകളും സൂപ്പര്‍ ഹിറ്റാക്കി അതിവേഗമാണ് തെന്നിന്ത്യന്‍ സിനിമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. കഥാപാത്രത്തിന്റെ പെര്‍ഫെക്ഷനു വേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാറാണ് താരം. അഭിനയവും സൗന്ദര്യവും ഒരു പോലെ ഒത്തു ചേര്‍ന്ന നയന്‍സിന്റെ ശബ്ദവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

സിനിമയിലെ ശബ്ദത്തിന്റെ ക്രെഡിറ്റ് എന്നാല്‍ നയന്‍താരയ്ക്കുള്ളതല്ല. നയന്‍താരയുടെ ശബ്ദത്തിന് പിന്നില്‍ നടി കൂടിയായ ദീപ വെങ്കട്ടാണ്. നയന്‍താരയുടെ മിക്ക സിനിമകള്‍ക്കും ഡബ്ബ് ചെയ്യുന്നത് ദീപയാണ്. ജെഎഫ്ഡബ്ലു അവാര്‍ഡ് ചടങ്ങില്‍ നയന്‍താരയ്ക്ക് വേണ്ടി ലൈവ് ഡബ്ബിംഗ് നടത്തി കാണികളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് ദീപ. ഈ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

അറ്റ്ലി ചിത്രമായ രാജാ റാണിയിലാണ് ദീപ ആദ്യമായി നയന്‍താരയ്ക്ക് ഡബ്ബ് ചെയ്യുന്നത്. ദീപയുടെ ശബ്ദം കേട്ട് തനിക്ക് മാച്ചാകുന്ന ശബ്ദമാണെന്ന് നയന്‍താരയും സമ്മതിച്ചതോടെ താരത്തിന്റെ എല്ലാ ചിത്രത്തിലും ദീപ ശബ്ദം നല്‍കാന്‍ തുടങ്ങി. രാജ റാണി, തനി ഒരുവന്‍, മായ, ഇതു നമ്മ ആളു, അറം, കൊലമാവ് കോകില തുടങ്ങിയ ചിത്രങ്ങളിലെല്ലാം നയന്‍താരയ്ക്ക് ശബ്ദം നല്‍കിയത് ദീപയാണ്.

Latest Stories

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം; ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ