'ഇവന്‍ ലുക്മാന്‍ അല്ല ചീപ്പ്മാന്‍, കാര്യമായ വാര്‍ത്തകള്‍ ഇല്ലാത്തതു കൊണ്ട് ഇവന്റെ വിവാഹം വാര്‍ത്തയാകുന്നു'; നടനെ അധിക്ഷേപിച്ച് കമന്റുകള്‍!

നടന്‍ ലുക്മാന് നേരെ സൈബര്‍ അറ്റാക്ക്. കഴിഞ്ഞ ദിവസമാണ് ലുക്മാന്‍ വിവാഹിതനായത്. ജുമൈമ ആണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹ റിസപ്ഷന്റെ ഫോട്ടോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ വിവാഹ ചിത്രങ്ങള്‍ക്ക് താഴെ നടനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകള്‍ വരികയായിരുന്നു. കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചതുപോലെയുണ്ടെന്നും ഇവനൊക്കെ ഏത് നടനാണെന്നും നടന്‍ എന്നത് വീട്ടുപേരാണോ എന്നൊക്കെ ചോദിച്ചായിരുന്നു ചിലരുടെ കമന്റുകള്‍.

ഇവന്‍ ലുക്മാന്‍ അല്ല ചീപ്പ് മാന്‍ ആണ്, കാര്യമായ വാര്‍ത്തകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് ഇവരുടെയൊക്കെ വിവാഹം വാര്‍ത്തയാകുന്നത് എന്നൊക്കെയാണ് ചില കമന്റുകള്‍. എന്നാല്‍ താരത്തിന്റെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

‘സപ്തമശ്രീ തസ്‌കര’ ആയിരുന്നു ലുക്മാന്റെ ആദ്യ സിനിമ. കെഎല്‍ 10 പത്ത് എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനായത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

മമ്മൂട്ടിയെ നായകനായ ഖാലിദ് റഹ്‌മാന്‍ ചിത്ര ചെയ്തെ ഉണ്ട എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയിലൂടെ നായക വേഷത്തിലുമെത്തി. അര്‍ച്ചന 31 നോട്ടൗട്ട്, ആറാട്ട് എന്നിവയാണ് ലുക്മാന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ