ക്രിട്ടിക്സ് ചോയ്സ് 2022: നാമനിര്‍ദേശ പട്ടികയില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും മലയാളി താരങ്ങളും

മോഷന്‍ കണ്ടന്റ് ഗ്രൂപ്പും ഫിലിം ക്രിട്ടിക്സ് ഗില്‍ഡും വിസ്താസ് മീഡിയ കാപ്പിറ്റലും സംയുക്തമായി നല്‍കുന്ന നാലാമത് ക്രിട്ടിക്സ് ചോയ്സ് പുരസ്‌കാരങ്ങളുടെ നാമനിര്‍ദേശ പട്ടിക പുറത്ത്. മലയാളത്തില്‍ നിന്ന് നായാട്ട്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിവ പട്ടികയില്‍ ഇടം നേടി.

മികച്ച സംവിധായകര്‍ക്കുള്ള പട്ടികയില്‍ ജിയോ ബേബി ഇടം നേടി. മികച്ച നടിക്കുള്ള പട്ടികയില്‍ നിമിഷ സജയനും ലിജിമോള്‍ ജോസും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച സഹനടിക്കായി അനഖ നാരായണനും പാര്‍വതിയും മത്സരിക്കുന്നു.

മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തില്‍ ഫ്രാന്‍സിസ് ലൂയിസും മത്സരിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഇറങ്ങുന്ന മികച്ച ചിത്രങ്ങള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും നല്‍കുന്ന പുരസ്‌കാരമാണിത്.

നാമനിര്‍ദേശ പട്ടിക:

മികച്ച ചിത്രം

ജയ് ഭീം
മീല്‍ പത്തര്‍
നായാട്ട്
സര്‍ദാര്‍ ഉദ്ധം
സര്‍പട്ട പരമ്പരൈ
ഷേര്‍ണി
ശിവരഞ്ജിനിയും ഇന്നും സില പെന്‍ങ്കളും
ദ ഡിസിപ്പിള്‍
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

മികച്ച സംവിധായിക/സംവിധായകന്‍

ചൈതന്യ തമാനേ- ദ ഡിസിപ്പിള്‍
ജിയോ ബേബി- ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
പാ രഞ്ജിത്ത്- സാര്‍പാട്ട പരമ്പരൈ
രാജ് ബി ഷെട്ടി- ഗരുഡ ഗമന വാഹന
ഷൂജിത്ത് സിര്‍കാര്‍- സര്‍ദാര്‍ ഉദ്ധം

മികച്ച നടന്‍

ആദര്‍ശ് ഗൗരവ്- ദ വൈറ്റ് ടൈഗര്‍
രാജ് ബി ഷെട്ടി- ഗരുഡ ഗമന വാഹന
റണ്‍വീര്‍ സിംഗ്-83
സുവീന്ദര്‍ സിംഗ്- മീല്‍ പത്തര്‍
വിക്കി കൗശല്‍- സര്‍ദാര്‍ ഉദ്ധം

മികച്ച നടി

ഗീതാഞ്ജലി കുല്‍ക്കര്‍ണി-കര്‍ഖാനിസഞ്ചി വാരി
കൊങ്കണ സെന്‍ ശര്‍മ- അജീബ് ദസ്താന്‍
ലിജി മോള്‍- ജയ് ഭീം
നിമിഷ സജയന്‍-ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
വിദ്യ ബാലന്‍- ഷേര്‍ണി

മികച്ച സഹനടന്‍

അരുണ്‍ ഡേവിഡ്- ദ ഡിസിപ്പിള്‍
ലക്ഷ്വീര്‍ ശരണ്‍-മീല്‍ പത്തര്‍
പശുപതി-സര്‍പാട്ട പരമ്പരൈ
റിഷഭ് ഷെട്ടി- ഗരുഡ ഗമന വാഹന
വിജയ് രാസ്- ഷേര്‍ണി

മികച്ച സഹനടി

അനഖ നാരായണന്‍- തിങ്കളാഴ്ച നിശ്ചയം
കൊങ്കണ സെന്‍ ശര്‍മ- രാംപ്രസാദ് കി തെഹര്‍വി
നീന ഗുപ്ത- സന്ദീപ് ഓര്‍ പിങ്കി ഫരാര്‍
പാര്‍വതി തിരുവോത്ത്- ആര്‍ക്കറിയാം
സംപ മണ്ഡല്‍- ഷേര്‍ണി

മികച്ച തിരക്കഥാകൃത്ത്

ചൈതന്യ തമാനേ- ദ ഡിസിപ്പിള്‍
ഇവാര്‍ ഐര്‍, നീല്‍ മണി കാന്ത്- മീല്‍ പത്തര്‍
പാ രഞ്ജിത്ത്, തമിഴ് പ്രഭ- സാര്‍പാട്ട പരമ്പരൈ
രാജ് ബി ഷെട്ടി- ഗരുഡ ഗമന വാഹന
സുഭേന്തു ഭട്ടാചാര്യ, റിതേഷ് ഷാ- സര്‍ദാര്‍ ഉദ്ധം

മികച്ച എഡിറ്റര്‍

ചൈതന്യ തമാനേ- ദ ഡിസിപ്പിള്‍
ചന്ദ്രശേഖര്‍ പ്രജാപതി-സര്‍ദാര്‍ ഉദ്ധം
ഫാന്‍സിസ് ലൂയിസ്- ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
പ്രവീണ്‍ ശ്രീയന്‍-ഗരുഡ ഗമന വാഹന
സെല്‍വ ആര്‍.കെ- സര്‍പാട്ട പരമ്പരൈ

മികച്ച ചായാഗ്രാഹകന്‍

അവിക് മുഖര്‍ജി- സര്‍ദാര്‍ ഉദ്ധം
മിച്ചല്‍ സോബോസിങ്കി- ദ ഡിസിപ്പിള്‍
മുരളി ജി- സര്‍പാട്ട പരമ്പരൈ
പി.ബി ശ്രീയാസ് കൃഷ്ണ- റോക്കി
പ്രവീണ്‍ ശ്രീയന്‍- ഗരുഡ ഗമന വാഹന

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക