കോവിഡ് ടെസ്റ്റ് നെഗറ്റീവ്, ഐ.ജി ഗീത പ്രഭാകര്‍ ആയി വീണ്ടും എത്തുന്നതിന്റെ സന്തോഷത്തിലാണ്: ആശ ശരത്

കോവിഡ് ടെസ്റ്റ് നെഗറ്റീവായതിന്റെ സന്തോഷം പങ്കുവെച്ച് നടി ആശ ശരത്. ദൃശ്യം 2വില്‍ ഐജി ഗീത പ്രഭാകര്‍ ആയി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. തിങ്കളാഴ്ചയാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം ടെസ്റ്റ് നടത്തിയ ശേഷമാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.

“”കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടി. ഇനി ദൃശ്യം 2വുമൊത്തുള്ള യാത്രയ്ക്ക് തുടക്കം. ഐജി ഗീത പ്രഭാകര്‍ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രവും വേണം”” എന്നാണ് ആശ ശരത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/AshaSharathofficialpage/posts/3403424473034318

മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ദൃശ്യം 2 പ്രഖ്യാപിച്ചത്. പാലക്കാട് ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം സെപ്റ്റംബര്‍ 26-ന് ആണ് മോഹന്‍ലാല്‍ ലൊക്കേഷനിലെത്തുക. ദൃശ്യം ആദ്യഭാഗത്തിലെ എല്ലാ താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് ചിത്രീകരണം. ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ ഷൂട്ടിംഗും, തുടര്‍ന്ന് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.

Latest Stories

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ