സെക്‌സ് മാഫിയയുടെ ഭാഗം, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി; മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ബന്ധുവായ യുവതി

മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴോളം പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ ആരോപണങ്ങളുമായി ബന്ധുവായ യുവതി. നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും ഓഡിഷനായി ചെന്ന തന്നെ ചെന്നൈയില്‍ ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നുമാണ് പരാതി.

കുറെ പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കി. 2014ല്‍ ഓഡിഷനായി ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം.

അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നടി നിര്‍ബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞു. ഒരുപാട് പെണ്‍കുട്ടികളെ സെക്‌സ് മാഫിയയ്ക്ക് കാഴ്ചവച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു.

അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതില്‍ വിരോധം തീര്‍ക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.

Latest Stories

മന്ത്രിമാർ പറഞ്ഞത് തെറ്റ്, രക്ഷാപ്രവർത്തനത്തിൽ ഗുരുതര വീഴ്ച; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ രണ്ടരമണിക്കൂറിന് ശേഷം പുറത്തെടുത്ത സ്ത്രീ മരിച്ചു

ദൃശ്യവിസ്മയം സമ്മാനിക്കാൻ രാമായണ വരുന്നു, ആദ്യ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്, രാമനും രാവണനുമായി രൺബീറും യഷും

എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ തോൽവിയുറപ്പിച്ച് ഇം​ഗ്ലണ്ടിന്റെ ചതി; ആരോപണവുമായി ഇംഗ്ലീഷ് മുൻ നായകൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്തു, സ്ഥലത്ത് പ്രതിഷേധം

'അച്ഛൻ കഴുത്തിൽ തോർത്ത് മുറുക്കിയപ്പോൾ അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചുവച്ചു'; ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്നെന്ന് പൊലീസ്, അമ്മാവനും പങ്ക്

IND VS ENG: അവനെ കളിപ്പിക്കാതിരിക്കുന്നത് സുരക്ഷിതമായ തീരുമാനം, എന്നാൽ മറിച്ചായിരുന്നെങ്കിൽ...: ബുംറയെ വിട്ട് മറ്റൊരു താരത്തിന്റെ പുറകെ മൈക്കൽ വോൺ

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി, ഒടുവിൽ സംഭവിച്ചത് വെളിപ്പെടുത്തി ആമിർ ഖാൻ

വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നു; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

'ഖാദി വസ്ത്രത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയും'; ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ

IND VS ENG: ഇന്ത്യയുടെ നീക്കം റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ ബ്രേക്ക് നല്‍കും പോലെയായി ; വിമർശിച്ച് സ്റ്റെയ്ന്‍