ദര്‍ബാറിന്റെ പരാജയം; രജനികാന്തിന്റെ വീടിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് വിതരണക്കാര്‍

രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദര്‍ബാര്‍. ഏറെ പ്രതീക്ഷയോടെ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് എന്നാല്‍ വേണ്ടത്ര വിജയം നേടാനായില്ല. ചിത്രം പരാജയമായതോടെ രജനികാന്ത് നഷ്ടം നികത്തണമെന്ന ആവശ്യവുമായി വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. ഇതിനിടെ രജനികാന്തിനെ കാണാനെത്തിയ വിതരണക്കാരെ പൊലീസ് ഗേറ്റിനു പുറത്ത് തടഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്.

നഷ്ടം നികത്തിയില്ലെങ്കില്‍ രജനികാന്തിന്റെ വീടിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. “ദര്‍ബാറിന് ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ രണ്ടു ദിവസം വളരെ നല്ല തിരക്കുണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും തിരക്ക് കുറയുകയായിരുന്നു. നേരത്തെ ബാബയ്ക്കും ലിംഗയ്ക്കും നഷ്ടം വന്നപ്പോള്‍ രജനി സര്‍ ഇടപെട്ടിരുന്നു. അദ്ദേഹം നഷ്ടപരിഹാരം നല്‍കിയിരുന്നു. അങ്ങനെയൊരു ഇടപെടല്‍ ഇപ്പോഴും അദ്ദേഹം നടത്തുമെന്നാണ് കരുതുന്നത്.” തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.

നിലവില്‍ “ദര്‍ബാറി”ന്റെ മൊത്തം നഷ്ടം എത്രയെന്ന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം “2.0”ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്