'കോള്‍ഡ് കേസ്', പൃഥ്വിരാജിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആരംഭിച്ചു, നായിക അതിഥി ബാലന്‍

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രവുമായി പൃഥ്വിരാജ്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന “കോള്‍ഡ് കേസ്” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരത്താണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

അരുവി എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരം അതിഥി ബാലനാണ് നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ശ്രീനാഥ് വി നാഥിന്റെതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് അലക്‌സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. അതേസമയം, കോവിഡ് മുക്തനായ പൃഥ്വിരാജ് അടുത്ത ആഴ്ച ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.

നിവിന്‍ പോളി നായകനാകുന്ന പടവെട്ട് ആണ് അതിഥിയുടെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജനഗണമന എന്ന ചിത്രത്തിലായിരുന്നു പൃഥ്വിരാജ് അഭിനയിച്ചു കൊണ്ടിരുന്നത്. സിനിമയുടെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോഴാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ