വളരെ നാളത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടകയില്‍ 100 ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിച്ച് സിനിമാ പ്രദര്‍ശനം തുടങ്ങി. വന്‍ ജനത്തിരക്കാണ് തിയേറ്ററുകള്‍ക്ക് മുന്നില്‍. കന്നഡയിലെ മുന്‍നിര താരമായ സുദീപിന്റെയുള്പ്പെടെ ചിത്രങ്ങള്‍ റിലീസായി.
അതേസമയം, ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ താരങ്ങളുടെ ആരാധകര്‍ അക്രമാസക്തരായി. തിയേറ്ററുകള്‍ക്ക് നേരേ കല്ലേറും ഗേറ്റ് തകര്‍ത്ത സംഭവവുമുണ്ടായി. ആദ്യ ഡോസ് കോവിഡ് വാക്സിന് എടുത്തവരെ മാത്രം തിയേറ്ററില്‍ പ്രവേശിപ്പിക്കാം എന്ന നിബന്ധനയിലാണ് കര്‍ണാടകയില്‍ തിയേറ്ററുകള്‍ തുറന്നത്.
എന്നാല്‍ ഈ ചട്ടമൊക്കെ തിയേറ്ററുകള്‍ക്ക് മുമ്പിലെ വന്‍ ജനാവലിയില്‍ മുങ്ങിപ്പോയി.