റീ റിലീസിൽ മിസ് ആയോ? 'ഇന്റെർസ്റ്റെല്ലാർ' വീണ്ടുമെത്തുന്നു..

സിനിമകൾ എന്നും ഒരു ലഹരി തന്നെയാണ്. അത്തരത്തിലൊരു സിനിമയാണ് ഹോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ മാസ്റ്റർപീസ് ചിത്രമായ ‘ഇന്റെർസ്റ്റെല്ലാർ’. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ചിത്രം വീണ്ടും ഐമാക്സിൽ റീ റിലീസിനെത്തിയിരുന്നു. ഫെബ്രുവരി 7നായിരുന്നു ഇന്ത്യയിൽ സിനിമ റീ റിലീസിന് എത്തിയത്.

എന്നാൽ വെറും ഏഴ് ദിവസത്തെ സ്ക്രീനിംഗ് മാത്രമേ ഇന്റെർസ്റ്റെല്ലാറിന് ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാനുണ്ടോ ? എന്ന് ചോദിച്ചു നടക്കുകയായിരിക്കുന്നു സിനിമാപ്രേമികൾ. വലിയ പ്രേക്ഷകപ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായത് കൊണ്ടുതന്നെ സിനിമാസ്വാദകരും നോളൻ ആരാധകരും അടക്കം നിരവധി പേരാണ് സിനിമ കാണുവാൻ വേണ്ടി എത്തിയത്.

ഇപ്പോഴിതാ ആരാധകരുടെ ആവശ്യം അനുസരിച്ച് ഇന്ത്യയിൽ വീണ്ടും റീ റിലീസിന് എത്തുകയാണ് ഇന്റെർസ്റ്റെല്ലാർ. മാർച്ച് 14 നാണ് ചിത്രം ഐമാക്സ്, എപ്പിക്യു ഫോർമാറ്റിൽ ചിത്രം പ്രദർശനത്തിനെത്തുക. കേരളത്തിലെ രണ്ട് ഐമാക്സ് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിനെത്തും. ഇന്റെർസ്റ്റെല്ലാറിനൊപ്പം കഴിഞ്ഞ വർഷത്തെ മാഗ്നം ഓപ്പസ് ചിത്രമായ ഡ്യൂൺ പാർട്ട് 2 ഉം റീറിലീസ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാർച്ച് 14 ന് തന്നെയാണ് ഈ ചിത്രവും എത്തുക. ഏഴ് ദിവസം മാത്രമേ ഈ ചിത്രവും പ്രദർശിപ്പിക്കുകയുള്ളൂ.

കഴിഞ്ഞ മാസം ഇന്റെർസ്റ്റെല്ലർ റീറിലീസിന് എത്തിയപ്പോൾ ഇന്ത്യയിൽ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഐമാക്‌സിൽ ഏറ്റവും മികച്ച അനുഭവമാണ് നൽകുന്നത് എന്നും ഇത്രയും വർഷങ്ങൾക്കിപ്പുറവും ചിത്രം ഒരു വിസ്മയമായി തന്നെ തുടരുകയാണ് എന്നുമാണ് സിനിമ കണ്ടവർ എക്സിൽ കുറിച്ചത്. മാത്രമല്ല, കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പുതിയ റിലീസുകൾ മറികടക്കുകയും വലിയ കളക്ഷൻ നേടുകയും ചെയ്തിരുന്നു. ആദ്യ ദിവസം സിനിമ 2.50 കോടിയാണ് കേരളത്തിൽ നിന്നും നേടിയത്. ഒരു ഹോളിവുഡ് സിനിമ ഇന്ത്യൻ റീ-റിലീസിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ കൂടിയായിവരുന്നു ഇത്.

പല സ്ഥലങ്ങളിലും വലിയ തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെട്ടത്. കേരളത്തിൽ ആകെയുള്ള രണ്ട് ഐമാക്സ് തീയേറ്ററുകളിലും റിലീസ് തീയതിക്ക് ഏറെ മുൻപ് തന്നെ ടിക്കറ്റുകൾ വിറ്റു പോയിരുന്നു. പല തിയേറ്ററുകളിലും ചിത്രത്തിന് വെളുപ്പിന് ഷോ വയ്ക്കുകയും ചെയ്തിരുന്നു. 4ഡിഎക്സിനൊപ്പം സാധാരണ 2 ഡി പതിപ്പിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

2014ൽ ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഒരുങ്ങിയ എപിക് സയൻസ് ഫിക്ഷൻ ഡ്രാമ ചിത്രം ആയിരുന്നു ഇന്റെർസ്റ്റെല്ലാർ. ഒരു അച്ഛൻ – മകൾ ബന്ധത്തിന്റെ തീവ്ര സ്നേഹത്തെ മനോഹരമായി ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചലച്ചിത്രാനുഭവമാണ് ഈ സിനിമ. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

165 മില്യൺ ഡോളറിൽ ഒരുക്കിയ സിനിമ 759 മില്യൺ ഡോളറാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ നേടിയത്. ഇതിന് മുൻപും ഇന്റെർസ്റ്റെല്ലാർ തിയേറ്ററുകളിൽ റീ-റിലീസ് ചെയ്തിട്ടുണ്ട്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലായിരുന്നു ഇത്. 10. 8 മില്യൺ ഡോളറാണ് ഇൻ്റർസ്റ്റെല്ലാർ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അപ്പോൾ നേടിയത്. ഇതോടെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ റീ-റിലീസായി ഇന്റെർസ്റ്റെല്ലാർ മാറുകയും ചെയ്തിരുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി