ചിരിക്കാഴ്ച്ചകളുമായി ഹരീഷ് കണാരനും സുരാജ് വെഞ്ഞാറമ്മൂടും; 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു'ടെ ടീസര്‍

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിലൊരുങ്ങുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ ടീസര്‍ എത്തി. നര്‍മ്മത്തിനും പ്രണയത്തിനും തുല്ല്യ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കുമിതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

പണക്കാരിയായ പെണ്‍കുട്ടിയെ സ്നേഹിക്കുന്ന ഒരു പാവപ്പെട്ട യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കടന്നുവരുന്നതോടെ ചിത്രത്തിന് പുതിയ ഭാവം വരുന്നു.അച്ഛന്‍ ചെറുപ്പക്കാരന് മുന്നില്‍വെക്കുന്ന നിബന്ധനകളും ലക്ഷ്യത്തിലെത്തുന്നതിനായി അയാള്‍ കടന്നുപോവുന്ന അനുഭവ ഘട്ടങ്ങളുമാണ് ചിരിയുടെ രസക്കൂട്ടില്‍ പ്രണയവും സംഗീതവും ചേരുംപടി ചേര്‍ത്ത് ഒരുക്കിയിരിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന, ഒരു റൊമാന്‍സ് കോമഡി ഫാമിലി എന്റര്‍ടെയിനറാണിത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍.പുരം ജയസൂര്യയാണ്. പണക്കാരിയെ സ്‌നേഹിക്കുന്ന പാവപ്പെട്ട യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കടന്നുവരുന്നതോടെ ചിത്രത്തിന് പുതിയ ഭാവം വരുന്നു.ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രണയവും ഹാസ്യവും ഇഴ ചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷത്തിനു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.

Latest Stories

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍