'സ്ത്രീയെ നായ, കൃമി എന്ന് വിളിക്കുന്ന നടന്‍'; ഗാനരംഗത്തില്‍ രശ്മിക മന്ദാനയെ 'അപമാനിച്ച' ധ്രുവ സര്‍ജക്കെതിരെ ട്വീറ്റുമായി നടന്‍ ചേതന്‍

കന്നട നടന്‍ ധ്രുവ സര്‍ജക്കെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ നടന്‍ ചേതന്‍ കുമാര്‍. അംബേദ്കര്‍ ജയന്തി ദിനത്തില്‍ ആശംസകള്‍ അറിയിച്ച് ധ്രുവ സര്‍ജ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് രശ്മിക മന്ദാനക്കൊപ്പമുള്ള ഗാനരംഗത്തെ കുറിച്ച് പരാമര്‍ശിച്ച് ചേതന്‍ കുമാര്‍ വിമര്‍ശനവുമായെത്തിയത്.

“കാരാബൂ” എന്ന ചിത്രത്തിലെ “”പൊഗാരു”” എന്ന ഗാനത്തില്‍ റൗഡി ഹീറോയായി എത്തുന്ന ധ്രുവ ഭീഷണിപ്പെടുത്തി പ്രണയിക്കാന്‍ നിര്‍ബന്ധിക്കുന്ന രംഗങ്ങളാണുള്ളത്. ഏപ്രില്‍ 2നാണ് ഈ ഗാനം റിലീസ് ചെയ്തത്. അന്നേ ഗാനത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

“”സ്ത്രീയെ നായ, കുറുക്കന്‍, കൃമി എന്ന് വിളിക്കുന്ന കന്നട നടന്‍…നായികയുടെ മുടി പിടിച്ചു വലിച്ചും കഴുത്ത് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, കൈയ്യേറ്റം ചെയ്യുന്നതുമായ “റൊമാന്‍സ്” അഭിനയിക്കുന്ന നടന്‍, ഇപ്പോള്‍ അംബേദ്കര്‍ ജയന്തി ആശംസിക്കുന്നു. അസ്വസ്ഥം, വിപരീതാര്‍ത്ഥകമായ, മൂഢത”” എന്നാണ് ചേതന്‍ ട്വീറ്റ് ചെയ്തത്.

Latest Stories

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം

ഒന്നിൽ കൂടുതൽ പ്രണയബന്ധങ്ങളുണ്ടായിരുന്നു; ഇനിയൊരു പരീക്ഷണത്തിന് സമയമില്ല..; തുറന്നുപറഞ്ഞ് ഋതു മന്ത്ര

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍