റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ സെപ്‍തംബറിലെ പട്ടിക പുറത്ത്. തെന്നിന്ത്യൻ നടി സാമന്തയാണ് ജനപ്രീതിയിൽ ഒന്നാമത് നിൽക്കുന്ന തരാം. ഓഗസ്റ്റിലും ഒന്നാം സ്ഥാനത്ത് സാമന്ത തന്നെയായിരുന്നു. അതേസമയം ആലിയാ ഭട്ടാണ് ജനപ്രീതിയിൽ ഇന്ത്യയിലെ നായികാ താരങ്ങളില്‍ രണ്ടാമത്.

നടി സാമന്ത തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. അടുത്തിടെ സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും സാമൂഹ്യ മാധ്യമത്തില്‍ സജീവമായിതന്നെ താരം ഉണ്ട്. സ്വന്തം നിലപാടുകള്‍ പറയാനും ഒരിക്കലും താരം മടിക്കാറില്ല എന്നതും സാമന്തയെ പ്രിയപ്പെട്ടവരാക്കുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ആര്‍ക്ക് എതിരെയായാലും താരം വിട്ടുവീഴ്ച ചെയ്യാറില്ല.

ജിഗ്രയാണ് ആലിട ഭട്ടിന്റെ ബോളിവുഡ് ചിത്രമായി ഒടുവില്‍ എത്തിയത്. വിജയം നേടാൻ ചിത്രത്തിന് ആയില്ലെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആലിയ ഭട്ടായിരുന്നു ഇന്ത്യൻ നായികാ താരങ്ങളില്‍ നേരത്തെ ഒന്നാമത് ഉണ്ടായിരുന്നതെന്നതും പ്രധാനമാണ്. എന്നാല്‍ സമീപകാലത്ത് തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

ജനപ്രീതിയില്‍ ദീപിക പദുക്കോണ്‍ മൂന്നാമത് എത്തി. അതേസമയം നാലാമത് മലയാളി നടികൂടിയായ നയൻതാരയാണ്. തൊട്ടുപിന്നില്‍ ഇടംനേടിയിരിക്കുന്നത് തെന്നിന്ത്യയില്‍ നിന്നുള്ള താരം തൃഷയാണ്. സ്‍ത്രീ 2 സിനിമയുടെ വിജയത്തിളക്കത്തിലുള്ള ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആറാമതുള്ളപ്പോള്‍ താരങ്ങളില്‍ ഏഴാമത് കാജല്‍ അഗര്‍വാള്‍ ആണ്. സായ് പല്ലവി താരങ്ങളില്‍ പിന്നീടും ഇന്ത്യൻ നായികമാരില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന രശ്‍മിക മന്ദാന ഒമ്പതാമതുമാണ്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്