പുരുഷന്മാര്‍ ശരിക്കുമൊന്ന് പേടിക്കണം, ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊന്നും പോകരുത്, നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്; വിജയ് ബാബു കേസില്‍ നിര്‍മ്മാതാവ്

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ചന്ദ്രകുമാര്‍. തട്ടിപ്പ് കേസാണ് ഇതെന്നും സിനിമാ മേലയിലെ പുരുഷന്മാര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊന്നും പോകരുതെന്നും ഭയപ്പെടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നെ കുറിച്ച് കുറ്റങ്ങള്‍ പറയുന്നവര്‍ ധാരാളമില്ലേ. അവര്‍ പുറത്ത് എന്തൊക്കെ പറയുന്നുണ്ടാവും. അവര്‍ക്ക് മനസ്സിന് സന്തോഷം കിട്ടുന്നത് കൊണ്ടായിരിക്കും. പക്ഷേ ഈ പറയുന്നവര്‍ക്ക് സ്വന്തം കുടുംബത്തില്‍ തന്നെ പണി കിട്ടുമ്പോള്‍ ആ സന്തോഷമൊക്കെ പോവും. വണ്ടിയോടിക്കുമ്പോള്‍ ഒന്ന് കണ്ണടച്ചാല്‍ മതി ആ സന്തോഷമൊക്കെ നഷ്ടമാവാന്‍. ഒരാള്‍ക്കിട്ട് പാരവെച്ച് അങ്ങനെ നോക്കുമ്പോള്‍, ഇയാള്‍ക്ക് തിരിച്ചും എന്നെങ്കിലുമൊരു പണി കിട്ടുമെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനെ കുറിച്ച് ഞാന്‍ ഈ ഘട്ടത്തില്‍ പറയുന്നില്ല. അത് ശരിയല്ല. കാരണം പുള്ളി ആകെ തകര്‍ന്ന് നില്‍ക്കുകയാണ്. വിജയ് ബാബുവിന്റെ കാര്യത്തില്‍ പരാതിക്കാരിക്ക് തെറ്റുപറ്റിയിട്ടുണ്ട്. ആദ്യത്തെ ദിവസം തന്നെ അതിജീവിത പരാതി കൊടുക്കണമായിരുന്നു.

ഈ നടിയും സംഭവത്തില്‍ കുറ്റക്കാരിയാണ്. അവരെന്തിനാണ് വിജയ് ബാബുവിനെ വിളിക്കുന്നതും മെസേജ് അയക്കുന്നതും. എല്ലാം പൈസയ്ക്ക് വേണ്ടിയാണ്. തട്ടിപ്പ് പരിപാടിയാണ്. നമ്മളെ സിനിമയില്‍ നമുക്ക് ഇഷ്ടമുള്ളവരെയല്ലേ നായികയാക്കുക.

അതില്‍ വേറെ ആള്‍ക്കാര്‍ക്ക് എന്ത് പറയാനാണ്. സംവിധായകനാണ് എല്ലാം തീരുമാനിക്കുക. നിര്‍മാതാവാണെങ്കില്‍ ഷൂട്ടിംഗിന് വേണ്ട കാര്യങ്ങള്‍ എത്തിച്ച് കൊടുക്കുക എന്നതാണ്. ഒരെണ്ണത്തിനെ സിനിമാ മേഖലയില്‍ വിശ്വസിക്കാനാവില്ല. എല്ലാം നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്ന നടിമാരാണ്. എന്റെ കൂടെ നൂറ് കോടിയുള്ള ഒരു മുതലാളിയുണ്ടെങ്കില്‍, എന്റെ കുറ്റവും പറഞ്ഞ് അയാളുടെ അടുത്തേക്ക് ഇടിച്ച് കയറി, അയാളുടെ പൈസയും അടിച്ച് മാറ്റുന്ന ആളുകളാണ് ഇവര്‍.

പുരുഷന്മാര്‍ ശരിക്കുമൊന്ന് പേടിക്കണം. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊന്നും പോകരുത്. നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പലതും നമ്മളെ പറ്റി വരും. ്രൈകം മാസികയില്‍ എന്നെ പറ്റി മോശമായി ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു. എന്റെ സുഹൃത്തായ ഒരു പോലീസുകാരനെ വിളിച്ചാണ് ഈ ആര്‍ട്ടിക്കിള്‍ എഴുതാനായി കൂടെ നിന്നവന്‍ കാര്യം പറഞ്ഞത്. നിങ്ങളുടെ കൂട്ടുകാരന്റെ എല്ലാം വിവരങ്ങളും വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. അവര്‍ക്ക് അതൊരു മനസ്സുഖമായിരിക്കും. എന്നാല്‍ ഞാന്‍ നീറിയ നീറ്റല്‍ ചെറുതല്ല. സിംഹാസനം നിര്‍മിച്ചത് ആ ചിരിയും വെച്ചാണ്. ഇത്തരക്കാര്‍ക്കൊക്കെ ദൈവം തന്നെ ശിക്ഷ കൊടുത്തോളുമെന്നാണ് വിശ്വസിക്കുന്നതെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്