ബോക്‌സ്ഓഫീസില്‍ നിറഞ്ഞാടി ഷാജിപാപ്പന്‍; ആട് 2 കളക്ഷന്‍ റിപ്പോര്‍ട്ട്

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ മിഥുന്‍ മാനുവല്‍ തോമസിന്റെ ജയസൂര്യ ചിത്രം ആട് 2 ബോക്‌സ്ഓഫീസ് വിന്നറായി. 21 ദിവസത്തെ അനൗദ്യോഗിക കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആട് 2, 27 കോടി രൂപ ഓള്‍ ഇന്ത്യ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് അറിയാന്‍ കഴിയുന്നത്.

ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

21 ദിവസങ്ങള്‍ കൊണ്ട് 11,000 ത്തില്‍ അധികം ഷോകള്‍ കളിച്ച ആട് ഇപ്പോഴും നൂറില്‍ അധികം സ്‌ക്രീനുകളില്‍ കളിക്കുന്നുണ്ട്. നാലാം ആഴ്ച്ചയിലും പ്രതിദിനം 350 ഷോകളാണ് ആട് 2വിനുള്ളത്.

സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, വിക്രത്തിന്റെ സ്‌കെച്ച് തുടങ്ങിയ വമ്പന്‍ സിനിമകള്‍ വന്നെങ്കിലും ഈ ആഴ്ച്ചയിലെയും ഗ്രോസ് കളക്ഷനില്‍ രണ്ടാമതുണ്ട് ആട് 2. ടിഎസ്‌കെയ്ക്ക് പിന്നിലാണ് ആട് 2 വിന്റെ കളക്ഷന്‍. കേരളത്തില്‍നിന്ന് മാത്രം 23.5 കോടി രൂപ ആട് 2 കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ജയസൂര്യ നായകനായി (സോളോ) ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം കൂടിയായി ആട് മാറിയിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം