ഭക്ഷണത്തിന് തീവില, കഴിക്കാന്‍ നല്‍കുന്നത് പുഴുക്കളെയും; പഞ്ചനക്ഷത്ര ഹോട്ടലിനെതിരെ പരാതിയുമായി നടി, വീഡിയോ

ചണ്ഡീഗഢിലെ ഒരു ആഡംബര ഹോട്ടലില്‍ ബോളിവുഡ് താരം രാഹുല്‍ ബോസിനോട് രണ്ട് വാഴപ്പഴത്തിന് 442.5 രൂപ ഈടാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ഇത്തരത്തിലൊരു ഹോട്ടലില്‍ നിന്ന് കിട്ടിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ട ഞെട്ടലിലാണ് നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവും ബോളിവുഡ് നടിയുമായ മീര ചോപ്ര.

ഹോട്ടലിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടി ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

അഹമ്മദാബാദിലുളള ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ എന്ന ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. പ്ലേറ്റിലെ ഭക്ഷണത്തിലൂടെ പുഴു ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഭക്ഷണത്തിന് അമിതവില ഈടാക്കുകയും കഴിക്കാന്‍ പുഴുക്കളെയുമാണ് നല്‍കുന്നതെന്നും മീര പറയുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ എവിടെ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/B1f0vC3nYWZ/?utm_source=ig_embed

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും