അക്രമികളില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമില്ല, ഇത് ചെയ്തത് നിങ്ങള്‍ ആരാധകരല്ലെന്ന് വാദിച്ചോളൂ, സത്യം എല്ലാവര്‍ക്കുമറിയാം', വിമര്‍ശനവുമായി നടി കസ്തൂരി

ബിഗില്‍ റീലീസ് ചെയ്യാന്‍ വൈകിയെന്ന പേരില്‍ തിയ്യേറ്റര്‍ തല്ലി തകര്‍ത്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി നടി കസ്തൂരി. വിജയിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ബിഗില്‍ ദിപാവലിയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ചിത്രത്തിന്റെ പ്രദര്‍ശനം വൈകിയെന്ന പേരില്‍ ഒരുകൂട്ടം യുവാക്കള്‍ കൃഷ്ണഗിരിയിലെ ഒരു തിയ്യേറ്റര്‍ തല്ലി തകര്‍ത്തിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കസ്തൂരി.

വിജയിനോട് വിരോധമുള്ളവരാണ് ഇത് ചെയ്തതെന്ന് വാദിച്ചോളൂ, പക്ഷേ സത്യം എല്ലാവര്‍ക്കും അറിയാം. യാഥാര്‍ഥ ആരാധകര്‍ ഒരിക്കലും അവരുടെ ബിംബത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികള്‍ ചെയ്യുകയില്ല.

“അക്രമികളുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമില്ല. ഇതെല്ലാം ചെയ്തത് യുവാക്കള്‍. ഇതാണോ തമിഴ്നാട്ടിലെ യുവാക്കളുടെ ഭാവി”- കസ്തൂരി ട്വീറ്റ് ചെയ്തു. കസ്തൂരിയുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒട്ടനവധിപേരാണ് നടിയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്ത് വന്നിരിക്കുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്