ഡബിൾ റോളിൽ ഭാവന; കന്നഡയിൽ പുതിയ തുടക്കവുമായി മലയാളികളുടെ പ്രിയ താരം

ഡബിൾ റോളിൽ കന്നഡയിൽ തിളങ്ങനൊരുങ്ങി മലയാളികളുടെ പ്രിയ താരം ഭാവന. ജി എൻ രുദ്രേഷ് സംവിധാനം ചെയ്യുന്ന പിങ്ക് നോട്ട് എന്ന ചിത്രത്തിലാണ് ഭാവന ഇരട്ട വേഷത്തിലെത്തുന്നത്.

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം യാഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആണ് എഴുതിയിരിക്കുന്നത്. വൈകാരികതയും ഉദ്വേഗവും ഒരു പോലെ കോർത്തിണക്കിയ രീതിയിലാണ് തിരക്കഥ അണിയിച്ചൊരുക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ജാസിഗിഫ്റ്റാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ജാസി ഗിഫ്റ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയാ വഴി പങ്കുവെച്ചിരുന്നു.

നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടുമെത്താൻ തയ്യാറെടുക്കുന്നതതിനിടെയാണ് ഭാവനയുടെ പുതിയ കന്നഡ സിനിമയ്ക്ക് തുടക്കം കുറിച്ചത്.

2017-ൽ പുറത്തിറങ്ങിയ ‘ആദം ജോൺ’ ആയിരുന്നു ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. കന്നഡ സിനിമയിലെ സജീവ സാന്നിധ്യമാണ് ഭാവന. തഗരു, 99, ഇൻസ്പെക്ടർ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ